പൗരത്വഭേദഗതി നിയമം: പ്രതിഷേധം കുവൈത്തിലും അലയടിക്കുന്നു

ഫാഷിസ്റ്റ് ഭരണകൂടത്തിനെതിരേ പ്രതിരോധം തീര്‍ക്കുന്ന മുഴുവന്‍ പോരാളികള്‍ക്കും ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുകൊണ്ട് മലയാളികള്‍ ഒന്നിച്ചുള്ള പ്രതിഷേധസമ്മേളനം ഈമാസം 26ന് കുവൈത്തില്‍ നടക്കും.

Update: 2019-12-22 13:23 GMT

കുവൈത്ത്: ഇന്ത്യയിലെ ബിജെപി ഭരണകൂടം നടപ്പാക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്ന പൗരത്വ ഭേദഗതി നിയമം ഇന്ത്യന്‍ ഭരണഘടനയുടെ തത്വങ്ങള്‍ക്കും മതേതരനയങ്ങള്‍ക്കും വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി കുവൈത്തിലും പ്രതിഷേധങ്ങള്‍ അലയടിക്കുന്നു. കിരാതനിയമത്തിനെതിരേ പ്രതിഷേധിക്കാന്‍ ഇന്ത്യയിലെ ഓരോ പൗരനും അവകാശമുണ്ടെന്നും അതിനെ പോലിസിനെയും പട്ടാളത്തെയും ഉപയോഗിച്ച് അടിച്ചമര്‍ത്തുന്നത് അങ്ങേയറ്റം ജനാധിപത്യവിരുദ്ധമാണെന്നും എല്ലാ സംഗമങ്ങളും അഭിപ്രായപ്പെട്ടു.


 ഒഐസിസി, കെഎംസിസി, കെഐ ജി, ഐഎംഎ, ഐസിഫ്, കല തുടങ്ങിയ സംഘടനകളുടെ പ്രതിഷേധപരിപാടിയില്‍ കെപിസിസി സെക്രട്ടറി ജ്യോതികുമാര്‍ ചാമക്കാല, യൂത്ത് ലീഗ് ദേശീയ സമിതി അംഗം ഷിബു മീരാന്‍, എസ്‌ഐഒ ദേശീയ പ്രസിഡന്റ് ലബീദ് ഷാഫി ഉള്‍പ്പടെ നിരവധി പേര്‍ പങ്കെടുത്തു. കൂടാതെ ഇന്ത്യന്‍ സോഷ്യല്‍ ഫോറം ഉള്‍പ്പടെ വിവിധ സംഘടനകള്‍ പ്രതിഷേധത്തിന്റെ ആവശ്യകത അറിയിച്ചുകൊണ്ട് ഹൗസ് കാംപയിനുകളും നടത്തുന്നുണ്ട്.

ഫാഷിസ്റ്റ് ഭരണകൂടത്തിനെതിരേ പ്രതിരോധം തീര്‍ക്കുന്ന മുഴുവന്‍ പോരാളികള്‍ക്കും ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുകൊണ്ട് മലയാളികള്‍ ഒന്നിച്ചുള്ള പ്രതിഷേധസമ്മേളനം ഈമാസം 26ന് കുവൈത്തില്‍ നടക്കും. ഇന്ത്യന്‍ സെന്‍ട്രല്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടിയില്‍ പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ അഭിലാഷ് മോഹന്‍ പങ്കെടുക്കും. 

Tags:    

Similar News