എസ്ഡിപിഐ മാര്‍ച്ചിനു നേരെയുള്ള പോലിസ് അതിക്രമത്തില്‍ പ്രതിഷേധിക്കുക: ഇന്ത്യന്‍ സോഷ്യല്‍ ഫോറം

ഡല്‍ഹിയിലെ പോലെ കേരളത്തിലും നടപ്പാക്കാനാണു പോലിസ് ശ്രമിക്കുന്നതെങ്കില്‍ അതിനു പിണറായി സര്‍ക്കാര്‍ വലിയ വില കൊടുക്കേണ്ടിവരുമെന്നും ഫാഷിസ്റ്റുകളുടെ പാഥസേവകനാകാതെ ഭരണം നടത്താന്‍ ആഭ്യന്തരമന്ത്രി കൂടിയായ മുഖ്യമന്ത്രി തയ്യാറാകണമെന്നും സോഷ്യല്‍ ഫോറം ആവശ്യപ്പെട്ടു.

Update: 2020-02-27 03:16 GMT

ദമ്മാം: പൗരത്വ നിഷേധത്തിനെതിരേ സമാധാനപരമായി സമരം ചെയ്യുന്നവര്‍ക്കെതിരേ ഡല്‍ഹിയില്‍ പോലിസും സംഘപരിവാരവും ചേര്‍ന്നു നടത്തിയ മുസ്‌ലിം വംശഹത്യയില്‍ പ്രതിഷേധിച്ച് കേരളത്തില്‍ എസ്ഡിപിഐ നടത്തിയ ഏജീസ് ഓഫിസ് മാര്‍ച്ചിനെതിരേ ജലപീരങ്കിയും കണ്ണീര്‍വാതകവും പ്രയോഗിച്ച പിണറായി പോലിസ് ഡല്‍ഹി പോലിസിനെ അനുകരിക്കുകയാണെന്നും ഇതില്‍ ജനാധിപത്യ വിശ്വാസികള്‍ പ്രതിഷേധിക്കണമെന്നും ഇന്ത്യന്‍ സോഷ്യല്‍ ഫോറം ഖത്തീഫ് ബ്ലോക്ക് കമ്മിറ്റി പ്രസ്താവനയില്‍ അഭ്യര്‍ത്ഥിച്ചു.

ഡല്‍ഹിയിലെ പോലെ കേരളത്തിലും നടപ്പാക്കാനാണു പോലിസ് ശ്രമിക്കുന്നതെങ്കില്‍ അതിനു പിണറായി സര്‍ക്കാര്‍ വലിയ വില കൊടുക്കേണ്ടിവരുമെന്നും ഫാഷിസ്റ്റുകളുടെ പാഥസേവകനാകാതെ ഭരണം നടത്താന്‍ ആഭ്യന്തരമന്ത്രി കൂടിയായ മുഖ്യമന്ത്രി തയ്യാറാകണമെന്നും സോഷ്യല്‍ ഫോറം ആവശ്യപ്പെട്ടു.

ഇന്ത്യയുടെ നിലനില്‍പ്പിനും സാമൂഹിക വ്യവസ്ഥ തകര്‍ക്കാതിരിക്കാനും ഫാഷിസ്റ്റു സേഛാതിപതികള്‍ക്കെതിരെ സമരങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തണമെന്നും സമരങ്ങള്‍ക്കെതിരെ ഇടങ്കോലിടുന്ന സര്‍ക്കാര്‍ നീക്കങ്ങക്കെതിരെ പ്രതിഷേധിക്കണമെന്നും സോഷ്യല്‍ ഫോറം ഖത്തീഫ് ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് ഷാഫി വെട്ടം, സെക്രട്ടറി നിഷാദ് നിലമ്പൂര്‍ പ്രസ്താവനയില്‍ പറഞ്ഞു.

Tags:    

Similar News