പ്രവാസി ഇന്ത്യക്കാര്‍ക്കിടയില്‍ ഹൃദോഗ മരണം ക്രമാതീതമായി വര്‍ദ്ധിക്കുന്നു

അബൂദബി: പ്രവാസികളായ യുവാക്കള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാര്‍ക്കിടയില്‍ ഹൃദ്രോഗ മരണങ്ങള്‍ കുത്തനെ വര്‍ദ്ധിക്കുന്നതായി യുഎഇയിലെ ഇന്ത്യന്‍ നയതന്ത്ര കാര്യാലയങ്ങള്‍ പുറത്ത് വിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. മുന്‍ വര്‍ഷത്തേക്കാള്‍ ഹൃദ്രോഗം ബാധിച്ച് മരണപ്പെടുന്നവരുടെ എണ്ണം 8 ശതമാനമാണ് വര്‍ദ്ധിച്ചിരിക്കുന്നത്.

Update: 2019-08-31 15:11 GMT

അബൂദബി: പ്രവാസികളായ യുവാക്കള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാര്‍ക്കിടയില്‍ ഹൃദ്രോഗ മരണങ്ങള്‍ കുത്തനെ വര്‍ദ്ധിക്കുന്നതായി യുഎഇയിലെ ഇന്ത്യന്‍ നയതന്ത്ര കാര്യാലയങ്ങള്‍ പുറത്ത് വിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. മുന്‍ വര്‍ഷത്തേക്കാള്‍ ഹൃദ്രോഗം ബാധിച്ച് മരണപ്പെടുന്നവരുടെ എണ്ണം 8 ശതമാനമാണ് വര്‍ദ്ധിച്ചിരിക്കുന്നത്. ഈ വര്‍ഷം ജനുവരി മുതല്‍ അബൂദബിയില്‍ 182 പേര്‍ മരണപ്പെട്ടപ്പോള്‍ 131 പേരുടെ ജീവന്‍ പൊലിഞ്ഞത് ഹൃദ്രോഗം കാരണമായിരുന്നു. കഴിഞ്ഞ വര്‍ഷം 333 പേര്‍ മരണപ്പെട്ടപ്പോള്‍ 214 പേര്‍ മാത്രമായിരുന്നു ഹൃദ്രോഗം ബാധിച്ച് മരണപ്പെട്ടത്. ദുബയ് കോണ്‍സുലേറ്റിന്റെ കീഴിലുള്ള പ്രദേശങ്ങളില്‍ ജനുവരി മുതല്‍ ജൂണ്‍ വരെ 698 പേര്‍ മരണപ്പെട്ടപ്പോള്‍ 397 പേര്‍ ഹൃദയ സംബന്ധമായ രോഗം കാരണമാണ്. കഴിഞ്ഞ വര്‍ഷം 1426 പേര്‍ മരണപ്പെട്ടപ്പോള്‍ 838 പേര്‍ ഹൃദയ സംബന്ധമായ രോഗത്തെ തുടര്‍ന്നാണ്. മരണപ്പെടുന്നവരില്‍ നല്ലൊരു ശതമാനം യുവാക്കളും ഉല്‍പ്പെടും. ഈ വര്‍ഷം അബുദബിയില്‍ മരണപ്പെട്ടവരില്‍ 57 പേര്‍ 20 നും 40 നും ഇടയില്‍ പ്രായമുള്ളവരാണ്. 14 പേര്‍ 20 നും 30 നും ഇടയില്‍ പ്രായമുള്ളവരാണ്. ചെറുപ്പക്കാരായ ഇന്ത്യക്കാരുടെ മരണം ഏറെ വേദനിപ്പിക്കുന്നതായി ഇന്ത്യന്‍ എംബസ്സിയിലെ കൗണ്‍സുലര്‍ രാജാമുരുകന്‍ പറഞ്ഞു. ഇന്ത്യക്കാരായ പ്രവാസികളെ ബോധവല്‍ക്കരിക്കാനായി ഈ മാസം ആചരിക്കുന്ന ലോക ഹൃദയ ദിനത്തിനോടനുബന്ധിച്ച് വ്യാപകമായ കാംപയിന്‍ സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. സമയ ക്രമമില്ലാത്ത ആഹാരവും വ്യായാമത്തിന്റെ അപര്യാപ്തതയുമാണ് ഹൃദയ സംബന്ധമായ അസുഖങ്ങള്‍ വര്‍ദ്ധിക്കുവാന്‍ കാരണമാകുന്നത്.  

Tags:    

Similar News