പ്രവാസി ദിവസ് ബിജെപി രാഷ്ടീയവല്‍ക്കരിച്ചു: ഇന്‍കാസ്

ബിജെപിയുടെ പ്രവാസി സംഘടനയുടെ മേല്‍വിലാസത്തില്‍ പോയവര്‍ക്ക് 750 ദിര്‍ഹമിന് ടിക്കറ്റും താമസവും മറ്റും കിട്ടിയതോടെ കുടുംബസമേതം വാരണാസിയില്‍ എത്തിയ സംഘടന നേതാക്കള്‍ക്ക് പ്രവാസി ദിവസ് വിനോദയാത്രയായി മാറി.

Update: 2019-01-25 09:07 GMT

ദുബയ്: വാരാണാസിയില്‍ നടന്ന പ്രവാസി ഭാരതി ദിവസ് ബിജെപി രാഷ്ടീയവല്‍ക്കരിക്കുകയും പ്രവാസികളെ പാടെ അവഹേളിക്കകുകയും ചെയ്തുവെന്ന് ഇന്‍കാസ് ജനറല്‍ സെക്രട്ടറി പുന്നക്കന്‍ മുഹമ്മദലി. ബിജെപിയുടെ പ്രവാസി സംഘടനയുടെ മേല്‍വിലാസത്തില്‍ പോയവര്‍ക്ക് 750 ദിര്‍ഹമിന് ടിക്കറ്റും താമസവും മറ്റും കിട്ടിയതോടെ കുടുംബസമേതം വാരണാസിയില്‍ എത്തിയ സംഘടന നേതാക്കള്‍ക്ക് പ്രവാസി ദിവസ് വിനോദയാത്രയായി മാറി. കേരള സര്‍ക്കാര്‍ പ്രവാസി സമ്മേളനം നടന്ന ഭാവം പോലും കാണിച്ചില്ലെന്നും ഇന്‍കാസ് ജനറല്‍ സെക്രട്ടറി പറഞ്ഞു. പാവപ്പെട്ട പ്രവാസികളുടെ പേരില്‍ നടത്തുന്ന രാഷ്ട്രീയവല്‍കൃത മാമാങ്കത്തിനെതിരെ പ്രതികരിക്കണമെന്നും പ്രവാസികളെ നിരന്തരം വഞ്ചിച്ചുകൊണ്ടിരിക്കുന്ന കേന്ദ്രസംസ്ഥാന സര്‍ക്കാറുകള്‍ക്കെതിരെ ശക്തമായി പ്രതികരിക്കാന്‍ ജനാധിപത്യവിശ്വാസികള്‍ മുന്നോട്ട് വരണമെന്നും പുന്നക്കന്‍ മുഹമ്മദലി അഭ്യര്‍ത്ഥിച്ചു.