സവര്‍ണ സംവരണം പ്രതിഷേധാര്‍ഹം: പിസിഎഫ്

Update: 2022-11-20 13:13 GMT

ദമ്മാം: ഭരണ ഉദ്യോഗതലത്തിലും ജുഡീഷ്യറിയിലും തുല്യപങ്കാളിത്തം ഉറപ്പാക്കുന്നതിന് ഭരണഘടന അനുവദിച്ചുനല്‍കിയ പിന്നാക്ക സംവരണം എന്ന അവകാശത്തെ അട്ടിമറിച്ച് 10 ശതമാനം സവര്‍ണ സംവരണം നിയമമാകുമ്പോള്‍ ദലിത് പിന്നാക്ക ന്യൂനപക്ഷങ്ങളുടെ ഉന്നമനം ലക്ഷ്യംവച്ച് ഡോ. അംബേദ്കര്‍ വിഭാവന ചെയ്ത ഭരണഘടന സിദ്ധാന്തത്തെ ജുഡീഷ്യറിയെ കൂട്ടുപിടിച്ചുകൊണ്ട് അട്ടിമറിക്കലാണെന്ന് പിഡിപി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅ്ദനി. പീപ്പിള്‍സ് കള്‍ച്ചറല്‍ ഫോറം(പിസിഎഫ്) ദമ്മാം ഹോളിഡേയ്‌സ് റസ്‌റ്റോറന്റ് ഹാളില്‍ നടത്തിയ ഈസ്‌റ്റേണ്‍ പ്രവിശ്യാ പ്രവര്‍ത്തക സംഗമവും അംഗത്വ കാര്‍ഡ് വിതരണവും ഓണ്‍ലൈന്‍ വഴി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബദറുദ്ദീന്‍ ആദി കാട്ടുകുളങ്ങര അധ്യക്ഷത വഹിച്ചു. സൗദി നാഷണല്‍ കമ്മിറ്റി പ്രസിഡന്റെ ദിലീപ് താമരക്കുളം മുഖ്യപ്രഭാഷണവും നടത്തി. നിസാം വെള്ളാവില്‍ അംഗത്വ കാര്‍ഡ് വിതരം നടത്തി. പിഡിപി സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ അജിത് കുമാര്‍ ആസാദ്, മജീദ് ചേര്‍പ്പ് എന്നിവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസെടുത്തു. ഷൗക്കത്ത് തൃശ്ശൂര്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. നവാസ് ഐ സി എസ്,റഫീഖ് പാനൂര്‍, ഷാഫി ചാവക്കാട്, എ എം മഹബൂബ്, ഷാനവാസ് വെമ്പായം, പി ടി കോയ പൂക്കിപ്പറമ്പ്, മുജീബ് പാനൂര്‍, ഷംസുദ്ദീന്‍ ഫൈസി കൊട്ടുകാട്, ഷാജഹാന്‍ കൊട്ടുകാട്, അഷറഫ് ശാസ്താംകോട്ട, ഫൈസല്‍ കിള്ളി, സഫീര്‍ വളവന്നൂര്‍, ഫൈസല്‍ പള്ളിക്കല്‍, ആലിക്കുട്ടി മഞ്ചേരി, മുസ്തഫ പട്ടാമ്പി, ഷെഫീക്ക് വള്ളികുന്നം, സലീം ചന്ദ്രപ്പിന്നി, ഷാഹുല്‍ പള്ളിശേരിക്കല്‍, സിദ്ദീഖ് പത്തടി, ഹബീബ് ഖുറൈശി കൊട്ടുകാട്, സമദ് ശൂരനാട്, നിഷാദ് മേലെമുക്ക്, അഹമ്മദ് കബീര്‍, യഹിയ മുട്ടയ്ക്കാവ്, അഫ്‌സല്‍ ചിറ്റുമൂല സംസാരിച്ചു.

Tags:    

Similar News