പത്തനംതിട്ട ജില്ലാ സംഗമം 12ാം വാര്‍ഷികം ആഘോഷിക്കുന്നു

Update: 2021-03-25 09:48 GMT

ജിദ്ദ: പത്തനംതിട്ട ജില്ലാ സംഗമം(പിജെഎസ്) 12ാം വാര്‍ഷികം വിവിധ കലാ പരിപാടികളോടെ 26നു വൈകീട്ട് 4.30 മുതല്‍ ഓണ്‍ലൈന്‍ ആയി ആഘോഷിക്കുന്നു. മലയാള ചലച്ചിത്ര, സീരിയല്‍ നടി ചിപ്പി രഞ്ജിത് ഉദ്ഘാടനം ചെയ്യും. നടന്‍ ജഗദീഷ്, നരിയാപുരം വേണുഗോപാല്‍, ചന്ദ്രലേഖ, ജിജോ ചേരിയില്‍ എന്നിവര്‍ നയിക്കുന്ന ജെ ആന്റ് ജെ മീഡിയ ഇവന്റ്‌സിന്റെ 'ഭരാഗരസ സന്ധ്യ' സംഗീത പരിപാടികള്‍ ഉണ്ടായിരിക്കും. അതോടൊപ്പം പിജെഎസ് കലാകാരന്‍മാര്‍ അവതരിപ്പിക്കുന്ന വിവിധ പരിപാടികളും അരങ്ങേറും.

    പിജെസ് എക്‌സിക്യൂട്ടീവ് അംഗമായിരുന്ന ഉല്ലാസ് കുറുപ്പിന്റെ സ്മരണയ്ക്കായി വര്‍ഷംതോറും ജിദ്ദയിലെ കലാ, സാംസ്‌കാരിക, സാഹിത്യ രംഗത്ത് പ്രവര്‍ത്തിക്കുന്ന ഒരു വ്യക്തിക്കു നല്‍കുന്ന ഉല്ലാസ് കുറുപ്പ് മെമ്മോറിയല്‍ അവാര്‍ഡ് ജിദ്ദയില്‍ നാടക രംഗത്ത് പ്രവര്‍ത്തിക്കുന്ന മുഹ്‌സിന്‍ കാളികാവിനു നല്‍കും. ഷാജി ഗോവിന്ദന്റെ സ്മരണയ്ക്കായുള്ള പ്രഥമ പുരസ്‌കാരം കെ ടി എ മുനീറിന് നല്‍കും. അംഗങ്ങളുടെ മക്കളില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് വാങ്ങി 12ാം ക്ലാസ് ജയിക്കുന്ന കുട്ടിക്കുള്ള അവാര്‍ഡ് മാസ്റ്റര്‍ രോഹന്‍ കോശി തോമസിന് നല്‍കും. മരണപ്പെട്ട എട്ട് പിജെസ് അംഗങ്ങളുടെ ആശ്രിതര്‍ക്കുള്ള ധനസഹായ പദ്ധതികളുടെ പ്രവര്‍ത്തനവും ഊര്‍ജിതമാണ്.

    വാര്‍ത്താ സമ്മേളനത്തില്‍ പ്രസിഡന്റ് എബി കെ ചെറിയാന്‍, ജനറല്‍ സെക്രട്ടറി വിലാസ് കുറുപ്പ്, ഖജാന്‍ജി സിയാദ് അബ്ദുല്ല, വൈസ് പ്രസിഡന്റ്(ആക്ടിവിറ്റി) അലി തേക്കുതോട്, ഉപദേശക സമിതി കണ്‍വീനര്‍ നൗഷാദ് അടൂര്‍, വെല്‍ഫെയര്‍ കണ്‍വീനര്‍ വര്‍ഗീസ് ഡാനിയല്‍, പിആര്‍ഒ അനില്‍ കുമാര്‍ പത്തനംതിട്ട പങ്കെടുത്തു. ഫോണ്‍: 0551056087, 0502715302, 0555056835.

Pathanamthitta District Sangam is celebrating its 12th anniversary

Tags:    

Similar News