ഒമാനില്‍ 128 പേര്‍ക്ക് കൂടി കൊവിഡ്

അധിക രോഗികളും മസ്‌കത്ത് ഗവര്‍ണറേറ്റില്‍ നിന്നുള്ളവരാണ്.

Update: 2020-04-13 09:47 GMT

മസ്‌കത്ത്: ഒമാനില്‍ 128 പേര്‍ക്ക് കൂടി ഇന്ന് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം. ഒറ്റദിവസം നൂറിലധികം പേര്‍ക്ക് രോഗം സ്ഥിരീകരിക്കുന്നത് ഇതാദ്യമായാണ്. ഇതോടെ രാജ്യത്ത് മൊത്തം വൈറസ് ബാധ സ്ഥിരീകരിച്ചവര്‍ 727 ആയി ഉയര്‍ന്നു. ഇതില്‍ നാലുപേര്‍ മരിക്കുകയും ചെയ്തു. 599 പേരാണ് രോഗബാധിതരായി നിലവിലുള്ളത്.

അധിക രോഗികളും മസ്‌കത്ത് ഗവര്‍ണറേറ്റില്‍ നിന്നുള്ളവരാണ്. മത്ര വിലായത്തില്‍ പരിശോധന ക്യാംപുകള്‍ സജീവമായി തുടരുകയാണ്. അസുഖം ഭേദമായവരുടെ എണ്ണത്തിലും വര്‍ധനവുണ്ട്. 15 പേര്‍ കൂടി രോഗമുക്തരായി. ഇതോടെ മൊത്തം സുഖപ്പെട്ടവരുടെ എണ്ണം 124 ആയി.

Tags: