കൊച്ചിയുള്‍പ്പെടെ ഇന്ത്യന്‍ സെക്ടറിലേക്ക് കൂടുതല്‍ സര്‍വീസുമായി ഒമാന്‍ എയര്‍

Update: 2022-07-26 17:48 GMT

മസ്‌കത്ത്: കൊച്ചിയുള്‍പ്പെടെ ഇന്ത്യന്‍ സെക്ടറിലേക്ക് കൂടുതല്‍ സര്‍വീസുമായി ഒമാന്‍ എയര്‍. കൊച്ചി, ചെന്നെ, ഡല്‍ഹി എന്നീവിടങ്ങളിലേക്ക് മസ്‌കത്തില്‍നിന്ന് പ്രതിവാരം 10 വീതം സര്‍വീസുകള്‍ നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു. ആഗസ്ത് ഒന്ന് മുതല്‍ ഒക്ടോബര്‍ 29വരെയുള്ള കാലയളവിലായലിരിക്കും സേവനങ്ങള്‍ ലഭ്യമാവുക.

അന്താരാഷ്ട്ര വിപണികളില്‍ മികച്ച സേവനം നല്‍കുന്നതിനും അവധിക്കാലത്ത് യാത്രക്കാരുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനുമുള്ള സമഗ്രപദ്ധതികളുടെ ഭാഗമായാണ് കൊച്ചി, ഡല്‍ഹി, ചെന്നൈ എന്നിവിടങ്ങളിലേക്ക് കൂടുതല്‍ സര്‍വീസുകള്‍ വ്യാപിപ്പിക്കുന്നതെന്ന് ഒമാന്‍ എയര്‍ ഇന്ത്യന്‍ സബ്‌കോഡിനന്റ് ആന്റ് ഏഷ്യ പസഫിക്ക് വൈസ് പ്രസിഡന്റ് സെയില്‍സ് ഹമദ് ബിന്‍ മുഹമ്മദ് അല്‍ ഹാര്‍ത്തി പറഞ്ഞു.

Tags:    

Similar News