ഒഐസിസി പത്തനംതിട്ട ജില്ലാ കമ്മിറ്റി യാത്രയയപ്പ് നല്‍കി

Update: 2022-04-18 17:13 GMT

ജിദ്ദ: ഉപരിപഠനത്തിനായി നാട്ടിലേക്ക് പോവുന്ന ഒഐസിസി പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ ജവഹര്‍ ബാലവേദി വിഭാഗം പ്രസിഡന്റ് സ്റ്റീവ് കൊച്ചിട്ടി ജോര്‍ജ്ജിന് യാത്രയപ്പു നല്‍കി. ഒഐസിസി ജില്ലാ പ്രസിഡന്റ് അനില്‍ കുമാര്‍ പത്തനംതിട്ട ഉപഹാരം കൈമാറി.

ഗ്ലോബല്‍ മെമ്പര്‍ അലി തേക്കുതോട്, വെസ്‌റ്റേണ്‍ റീജണ്‍ ജനറല്‍ സെക്രട്ടറി നൗഷാദ് അടൂര്‍, ജില്ലാ വൈസ് പ്രസിഡന്റ് അയൂബ് ഖാന്‍ പന്തളം, മഹിളാ ജില്ലാ പ്രസിഡന്റ് ബിജി സജി, ജനറല്‍ സെക്രട്ടറി സിയാദ് പടുതോട്, ഖജാന്‍ജി വര്‍ഗീസ് സാമുവല്‍, സ്‌നേഹ സ്വാന്തനം ജിദ്ദ കോ-ഓഡിനേറ്റര്‍ സജി ജോര്‍ജ് കുറുങ്ങാട്ട്, നിഷാദ് നിസാര്‍ യാമ്പു തുടങ്ങിയവര്‍ പങ്കെടുത്തു.

Tags:    

Similar News