ഹിറ്റായി നോര്‍ക്ക റൂട്ട്‌സ് കോള്‍ സെന്റര്‍

അഭൂതപൂര്‍വമായ പ്രതികരണമാണ് ആദ്യദിവസംതന്നെ കോള്‍ സെന്ററിന് ലഭിച്ചത്. ഉദ്ഘാടനം ചെയ്ത് നിമിഷങ്ങള്‍ക്കകം ആയിരത്തിലധികം കോളുകളാണ് ടോള്‍ ഫ്രീ നമ്പറില്‍ ലഭിച്ചത്.

Update: 2019-02-16 16:32 GMT

ദുബയ്: ലോക കേരള സഭയുടെ പ്രഥമ പശ്ചിമേഷ്യന്‍ മേഖലാ സമ്മേളനത്തില്‍ നോര്‍ക്ക റൂട്ട്‌സിന്റെ അന്താരാഷ്ട്ര ടോള്‍ ഫ്രീ നമ്പര്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. അഭൂതപൂര്‍വമായ പ്രതികരണമാണ് ആദ്യദിവസംതന്നെ കോള്‍ സെന്ററിന് ലഭിച്ചത്. ഉദ്ഘാടനം ചെയ്ത് നിമിഷങ്ങള്‍ക്കകം ആയിരത്തിലധികം കോളുകളാണ് ടോള്‍ ഫ്രീ നമ്പറില്‍ ലഭിച്ചത്. ഏത് വിദേശരാജ്യത്തുനിന്നും 24 മണിക്കൂറും ടെലിഫോണിലോ, ലൈവ് ചാറ്റിലോ, ഇ- മെയില്‍ സംവിധാനത്തിലോ, എസ്എംഎസ് മുഖാന്തരമോ പ്രവാസി മലയാളികള്‍ക്ക് 0091 8802012345 അന്താരാഷ്ട്ര ട്രോള്‍ഫ്രീ നമ്പര്‍ വിളിച്ച് നോര്‍ക്ക റൂട്ട്‌സിന്റെ സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ ആരായാനും പരാതികള്‍ രജിസ്റ്റര്‍ ചെയ്യാനും സാധിക്കും.

ഫോണില്‍നിന്ന് പ്രസ്തുത നമ്പറിലേക്ക് ഡയല്‍ ചെയ്തതിനുശേഷം കോള്‍ ഡിസ്‌കണക്ടാവുകയും 30 സെക്കന്റിനുള്ളില്‍ നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററില്‍നിന്നും കോള്‍ തിരികെ ലഭിക്കുകയും ചെയ്യും. ഈ സേവനം തികച്ചും സൗജന്യമാണ്. കൂടാതെ ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളില്‍നിന്നും വിളിക്കുന്നവര്‍ക്ക് 1800 425 3939 എന്ന നമ്പരിലുള്ള സേവനങ്ങള്‍ തുടര്‍ന്നും ലഭിക്കും. ഇതോടൊപ്പം നവീകരിച്ച www.norkaroots.org എന്ന വെബ് പോര്‍ട്ടലിന്റെ ഉദ്ഘാടനവും മുഖ്യമന്ത്രി നിര്‍വഹിച്ചു.

Tags:    

Similar News