ശബ്ദമലിനീകരണം നടത്തുന്ന വാഹനങ്ങളെ പിടിക്കുന്ന റഡാറുമായി ഷാര്‍ജ പോലിസ്

വാഹനങ്ങളുടെ ശബ്ദവും ദൃശ്യങ്ങളും പകര്‍ത്തുന്ന പുതിയ കാമറയില്‍ പിടികൂടുന്ന വാഹനം ആറുമാസം കണ്ടുകെട്ടുകയും 2000 ദിര്‍ഹം പിഴ ഈടാക്കുകയും 12 പോയിന്റുമായി കരിമ്പട്ടികയില്‍ ഇടംതേടുകയും ചെയ്യും.

Update: 2019-05-04 04:10 GMT

ഷാര്‍ജ: ശബ്ദമലിനീകരണം നടത്തുന്ന വാഹനങ്ങളെ കണ്ടെത്തുന്ന ഏറ്റവും പുതിയ റഡാര്‍ സംവിധാനവുമായി ഷാര്‍ജ പോലിസ്. ഗതാഗത നിയമലംഘനങ്ങള്‍ നടത്തുന്ന ദൃശ്യങ്ങള്‍ പകര്‍ത്തുന്ന റഡാര്‍ കാമറകളായിരുന്നു ഷാര്‍ജയിലുണ്ടായിരുന്നത്. വാഹനങ്ങളുടെ ശബ്ദവും ദൃശ്യങ്ങളും പകര്‍ത്തുന്ന പുതിയ കാമറയില്‍ പിടികൂടുന്ന വാഹനം ആറുമാസം കണ്ടുകെട്ടുകയും 2000 ദിര്‍ഹം പിഴ ഈടാക്കുകയും 12 പോയിന്റുമായി കരിമ്പട്ടികയില്‍ ഇടംതേടുകയും ചെയ്യും.

ശബ്ദം അളക്കുന്ന ഏകകമായ ഡെസിബല്‍ 95 ല്‍ കൂടുതല്‍ കാണുന്ന വാഹനങ്ങളെയാണ് ഇത്തരത്തില്‍ നിയമനടപടിക്ക് വിധേയമാക്കുക. ഷാര്‍ജ പോലിസ് കമാന്‍ഡര്‍ ഇന്‍ ചീഫ് മേജര്‍ ജനറല്‍ സൈഫ് സിരി അല്‍ ഷംസി പുതിയ റഡാര്‍ ഉദ്ഘാടനം നിര്‍വഹിച്ച ചടങ്ങില്‍ ട്രാഫിക്ക് പോലിസ് വിഭാഗം മേധാവി ലെഫ്റ്റനന്റ് കേണല്‍ മുഹമ്മദ് അലൈ അല്‍ നഖ്ബി, ട്രാഫിക് എന്‍ജീനീയറിങ് വിഭാഗം മേധാവി കേണല്‍ റാഷിദ് അല്‍ ഫര്‍ദാന്‍ എന്നിവരും സംബന്ധിച്ചു. ഇത്തരത്തിലുള്ള പുതിയ റഡാറുകള്‍ കൂടുതല്‍ സ്ഥാപിക്കുമെന്നും വാഹനങ്ങളുടെ ശബ്ദമലിനീകരണം കുറയ്ക്കാന്‍ ഇത്തരം സംവിധാനംകൊണ്ട് കഴിയുമെന്നും അല്‍ ഷംസി വ്യക്തമാക്കി. 

Tags:    

Similar News