സൗദിയില്‍ പുതിയതരം കൊറോണ റിപോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യമന്ത്രാലയം

രാജ്യത്തെ കര, കടല്‍, വിമാനമാര്‍ഗം വഴിയുള്ള എല്ലാ കവാടങ്ങളിലും ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്.

Update: 2020-03-01 18:31 GMT

ദമ്മാം: സൗദിയില്‍ പുതിയതരം കൊറോണ കോവിഡ് 19 ഇതുവരെയും റിപോര്‍ട്ട് ചെയ്തിട്ടില്ലെന്ന് സൗദി ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. കൊറോണ സംബന്ധിച്ച് വ്യാജപ്രചാരണം നടത്തരുതെന്നും സൗദി ആരോഗ്യമന്ത്രി ഡോ. തൗഫീഖ് റബീഅ ആവശ്യപ്പെട്ടു. കോവിഡ് 19 വൈറസ് പടരാതിരിക്കാനുള്ള എല്ലാവിധ നടപടികളും സ്വീകരിച്ചിട്ടുണ്ട്. ലോകത്തെ സാഹചര്യങ്ങളെല്ലാം നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. രാജ്യത്തെ കര, കടല്‍, വിമാനമാര്‍ഗം വഴിയുള്ള എല്ലാ കവാടങ്ങളിലും ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്.

അതേസമയം, ഉപയോഗിച്ച എല്ലാത്തരം മെഡിക്കല്‍ ഉപകരണങ്ങളുടെയും കയറ്റുമതി നിര്‍ത്തിവച്ചതായി സൗദി കസ്റ്റംസ് അതോറിറ്റി അറിയിച്ചു. കൊറോണ പ്രതിരോധമാര്‍ങ്ങളായാലും അവ കണ്ടെത്തുന്ന ഉപകരണങ്ങളായാലും കയറ്റുമതി നിരോധനം ബാധകമാണ്. മാസ്‌ക്, പ്രൊട്ടക്ഷന്‍ ട്രസ്സുകള്‍ക്കെല്ലാം നിരോധനം ബാധകമാണ്. യാത്രക്കാര്‍ ഒന്നില്‍ കൂടുതല്‍ പേര്‍ക്ക് ഉപയോഗിക്കേണ്ട ഇത്തരം വസ്തുക്കള്‍ കൊണ്ടുപോവാന്‍ പാടില്ലെന്ന് കസ്റ്റംസ് വ്യക്തമാക്കി.  

Tags:    

Similar News