ജിദ്ദയില്‍ തിരൂര്‍ സ്വദേശിയെ കാണ്‍മാനില്ല

Update: 2023-07-15 10:10 GMT

ജിദ്ദ: ബഖാലകളില്‍ സാധനങ്ങള്‍ വിതരണം ചെയ്യുന്ന മലപ്പുറം തിരൂര്‍ സ്വദേശിയായ യുവാവിനെ ജിദ്ദയില്‍ കാണാതായതായി പരാതി. കാരത്തൂര്‍ സ്വദേശി ആഷിഖിനെയാണ് കാണാതായത്. ആഷിഖിനെക്കുറിച്ച് കഴിഞ്ഞ നാലു ദിവസമായി വിവരമൊന്നുമില്ലെന്ന് സുഹൃത്തുക്കളും അദ്ദേഹം ജോലി ചെയ്തിരുന്ന സ്ഥാപന അധികൃതരും അറിയിച്ചു.

നേരത്തേ യാംബുവിലും ജോലി ചെയ്തിരുന്നു. ബന്ധുക്കളും സുഹൃത്തുക്കളും യുവാവിനായി തിരച്ചില്‍ നടത്തുന്നുണ്ട്. ആഷിഖിനെ കുറിച്ചു വിവരം ലഭിക്കുന്നവര്‍ 0592720100 എന്ന ഫോണ്‍ നമ്പറില്‍ അറിയിക്കണമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.