സൗദി തൊഴില്‍ മേഖലയില്‍ പുതിയ പരിഷ്‌കാരം; തൊഴിലുടമയ്ക്ക് റീ എന്‍ട്രി റദ്ദാക്കാനാവില്ല

റീ എന്‍ട്രിയുടെ ഫീസ് നല്‍കാന്‍ തൊഴിലുടമയ്ക്ക് ഉത്തരവാദിത്തമില്ലെന്നും പുതിയ പരിഷ്‌കാരത്തില്‍ വ്യവസ്ഥയുണ്ട്.

Update: 2020-11-08 17:26 GMT

ദമ്മാം: 2021 മാര്‍ച്ചില്‍ സൗദിയിലെ തൊഴില്‍മേഖലയില്‍ നടപ്പാക്കുന്ന പുതിയ പരിഷ്‌കാരങ്ങള്‍ പ്രകാരം തൊഴിലുടമയ്ക്ക് എക്സിറ്റ് റീ എന്‍ട്രി റദ്ദു ചെയ്യാന്‍ കഴിയില്ലന്ന് സൗദി തൊഴില്‍ സാമൂഹികക്ഷേമ ഡെവലപ്പ്‌മെന്റ് മന്ത്രാലയം വ്യക്തമാക്കി. കരാര്‍ കാലാവധി കഴിഞ്ഞ തൊഴിലാളിയുടെ റീ എന്‍ട്രി റദ്ദാക്കാന്‍ തൊഴിലുടമയ്ക്ക് അവകാശമുണ്ടാവില്ല.

കരാര്‍ കാലാവധി കഴിയുന്ന ഘട്ടത്തില്‍ തൊഴിലുടമയുടെ അനുമതിയില്ലാതെ മറ്റൊരു തൊഴിലുടമയിലേയ്ക്ക് മാറാന്‍ തൊഴിലാളിക്ക് നിയമപരമായ തടസ്സമുണ്ടാവില്ല. റീ എന്‍ട്രിയുടെ ഫീസ് നല്‍കാന്‍ തൊഴിലുടമയ്ക്ക് ഉത്തരവാദിത്തമില്ലെന്നും പുതിയ പരിഷ്‌കാരത്തില്‍ വ്യവസ്ഥയുണ്ട്.

Tags:    

Similar News