ഫാര്‍മസിസ്റ്റ്‌സ് ഫോറത്തിന് പുതിയ ഭാരവാഹികള്‍

Update: 2019-12-30 05:02 GMT

ജിദ്ദ: സൗദി അറേബ്യയിലെ മലയാളി ഫാര്‍മസിസ്റ്റുകളുടെ കൂട്ടായ്മയായ സൗദി കേരള ഫാര്‍മസിസ്റ്റ്‌സ് ഫോറം പുതിയ ഭാരവാഹികളുമായി പുനസ്സംഘടിപ്പിച്ചു. ഹനീഫ പാറക്കല്ലില്‍ (പ്രസിഡന്റ്), ഹാരിസ് മുണ്ടക്കല്‍ (വൈസ് പ്രസിഡന്റ്), ഡോ: അബൂബക്കര്‍ സിദ്ദീഖ് (ജന. സെക്രട്ടറി), ടി എം മുഹമ്മദ് റഫീ, അബ്ദുല്‍ ഹസീബ് (ജോ. സെക്രട്ടറി), നസീഫ് ഉമര്‍ (ട്രഷറര്‍), അഹമ്മദ് നൗഷാദ്, ജാബിര്‍ എക്കാടന്‍, മുഹമ്മദ് ഷാഫി, രാകേഷ് അറയ്ക്കല്‍, പി സജീര്‍, സല്‍മാനുല്‍ ഫാരിസ്, യാസിര്‍ എന്നിവരെ മറ്റ് എക്‌സിക്യൂട്ടീവ് അംഗങ്ങളായും തിരഞ്ഞെടുത്തു.

റീജ്യനല്‍ കോ-ഓഡിനേറ്റര്‍മാരായി ജാബിര്‍ മലയില്‍ (ദമ്മാം), മുനവ്വിര്‍ (ജിസാന്‍), നുഫൈല്‍ (ഖമീസ്), ഷിഹാബ്(മക്ക), ഹിഷാം (മദീന), കെ കെ യഹ്‌യ (നജ്‌റാന്‍), മുഹമ്മദ് ഷാഫില്‍ (റാബിഖ്), മഹേഷ് (റിയാദ്), ഷംസുദ്ദീന്‍ (തബൂക്), സാജിദ് റഹ്മാന്‍ (തായിഫ്), അന്‍വര്‍ (യാമ്പൂ) എന്നിവരെ തിരഞ്ഞെടുത്തു. ഫാര്‍മസിസ്റ്റ്‌സ് ഫോറം ലേബര്‍ ക്യാംപുകള്‍ കേന്ദ്രീകരിച്ച് മെഡിക്കല്‍ ക്യാംപ് നടത്തും. ഫാര്‍മസിസ്റ്റുകള്‍ക്ക് വേണ്ടി സിഎംഇ അക്രഡിഷന്‍ ക്ലാസുകള്‍ സംഘടിപ്പിക്കും. മുഹമ്മദ് റഫി തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. അബൂബക്കര്‍ സിദ്ദീഖ്, രാകേഷ് അറയ്ക്കല്‍ സംസാരിച്ചു. 

Tags: