ദമ്മാം: 27 വര്‍ഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ഒഐസിസി കോഴിക്കോട് ജില്ലാ കമ്മിറ്റി മുന്‍ പ്രസിഡന്റ് നാസര്‍ കൊയിലാണ്ടിക്കു ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ യാത്രയയപ്പ് നല്‍കി. സാമൂഹിക, രാഷ്ട്രീയ മേഖലകളിലെ സംഭാവനകള്‍ മാനിച്ച് ഒഐസിസി കോഴിക്കോട് ജില്ലാ കമ്മിറ്റിയും ദമ്മാം റീജ്യനല്‍ കമ്മിറ്റിയും മൊമെന്റോ നല്‍കി ആദരിച്ചു.
പ്രവാസജീവിതത്തിലെ ജോലിത്തിരക്കിനിടയിലും സംഘടനാകാര്യങ്ങള്‍ ചെയ്യാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷമുണ്ടെന്നും നാട്ടില്‍ തുടര്‍ന്നും പ്രസ്ഥാനത്തിന് വേണ്ടി പ്രവര്‍ത്തിക്കുമെന്നും മറുപടി പ്രസംഗത്തില്‍ നാസര്‍ പറഞ്ഞു. ബദര്‍ അല്‍റബി ഓഡിറ്റോറിയതില്‍ നടന്ന ചടങ്ങ് റീജ്യനല്‍ പ്രസിഡന്റ് ബിജു കല്ലുമല ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഷമീര്‍ കൊടിയത്തൂര്‍ അധ്യക്ഷത വഹിച്ചു.
ഗ്ലോബല്‍ വൈസ് പ്രസിഡന്റ് അബ്ദുല്‍ ഹമീദ്, ഹനീഫ് റാവുത്തര്‍, ജില്ലാ വൈസ് പ്രസിഡന്റുമാരായ മുഹമ്മദ് വളപ്പില്‍, ജയരാജന്‍ കൊയിലാണ്ടി, ജനറല്‍ സെക്രട്ടറി അസ്‌ലം ഫറോക്, ഖജാഞ്ചി പി കെ ഷിനോജ്, ഷംസ് കൊല്ലം, അബ്ബാസ് തറയില്‍, തോമസ് തൈപ്പറമ്പില്‍, ബിനു പുരുഷോത്തമന്‍, ഗഫൂര്‍ വണ്ടുര്‍, സക്കീര്‍ പറമ്പില്‍ സംസാരിച്ചു. മധുസൂദനന്‍, ഷിബു പുറമേരി, സുബിന്‍ ബിര്‍ഷാദ്, ധനേഷ് കൊയിലാണ്ടി, അഷ്‌റഫ് ഗൈറ്റ്‌വെ, നഷീദ് എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.