തൃശൂര്‍ സ്വദേശി ദുബയില്‍ ഹൃദയാഘാതംമൂലം മരിച്ചു
പെരുമ്പിലാവ് കുറുഞ്ചൂര്‍ ഹൗസില്‍ സുലൈമാന്‍ (52) ആണ് മരിച്ചത്.
ദുബയ്: തൃശൂര്‍ പെരുമ്പിലാവ് സ്വദേശി ദുബയില്‍ ഹൃദയാഘാതംമൂലം മരിച്ചു. പെരുമ്പിലാവ് കുറുഞ്ചൂര്‍ ഹൗസില്‍ സുലൈമാന്‍ (52) ആണ് മരിച്ചത്. കുറുഞ്ചൂര്‍ ഹൗസില്‍ മുഹമ്മദിന്റെയും മക്കിയന്‍വളപ്പില്‍ ആമിനയുടെയും മകനാണ്. ജോലിക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വിശ്രമിക്കവെ മരണപ്പെടുകയായിരുന്നു. ദുബയ് ഖിസൈസിലെ പോലിസ് ഹെഡ് ക്വാര്‍ട്ടേഴ്‌സ് ഫോറന്‍സിക് ലാബിലേക്ക് മാറ്റിയ മൃതദേഹം നടപടികള്‍ക്കുശേഷം നാട്ടിലേക്കു കൊണ്ടുപോവും. ഷൈറയാണ് ഭാര്യ. മക്കള്‍: ജാബിര്‍, ജാഷിറ, ത്വല്‍ഹത്ത്.