മലപ്പുറം സ്വദേശി ജിദ്ദയില്‍ മരിച്ചു

ഓമാനൂര്‍ തടപ്പറമ്പ് സ്വദേശി മട്ടില്‍പറമ്പില്‍ പള്ളിയാളില്‍ അഷ്‌റഫ് (43) ആണ് മരിച്ചത്.

Update: 2021-02-03 01:14 GMT

ജിദ്ദ: കുളിമുറിയില്‍ തലയിടിച്ചുവീണ് പരിക്കേറ്റ് ചികില്‍സയിലിരുന്ന മലപ്പുറം സ്വദേശി ജിദ്ദയില്‍ മരിച്ചു. ഓമാനൂര്‍ തടപ്പറമ്പ് സ്വദേശി മട്ടില്‍പറമ്പില്‍ പള്ളിയാളില്‍ അഷ്‌റഫ് (43) ആണ് മരിച്ചത്. രണ്ടാഴ്ച മുമ്പാണ് ഇദ്ദേഹം രക്തസമ്മര്‍ദം കൂടിയതിനെത്തുടര്‍ന്ന് കുളിമുറിയില്‍ വീഴുകയും ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തത്.

ഉടന്‍ സുഹൃത്തുക്കള്‍ സ്വകാര്യാശുപത്രിയിലെത്തിക്കുകയും അബോധാവസ്ഥയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികില്‍സയിലായിരിക്കെയുമാണ് തിങ്കളാഴ്ച മരിച്ചത്. മിനി മാര്‍ക്കറ്റില്‍ ജീവനക്കാരനായിരുന്നു. ചില നിയമതടസ്സങ്ങള്‍ കാരണം ഇദ്ദേഹത്തിന് ഏഴുവര്‍ഷമായി നാട്ടില്‍ പോവാന്‍ സാധിച്ചിരുന്നില്ല. ഭാര്യ: ഹഫ്‌സത്ത്. നിയമനടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ജിദ്ദയില്‍ ഖബറടക്കും.

Tags: