84 മണിക്കൂറില്‍ 1,140ലധികം വിമാന സര്‍വീസുകള്‍ സജ്ജമാക്കി; യാത്രക്കാര്‍ക്ക് സഹായമായി ദുബയ് എയര്‍പോര്‍ട്ട്

Update: 2026-03-07 05:51 GMT

ദുബയ്: യാത്രാ തടസ്സങ്ങള്‍ മറികടന്ന് യാത്രക്കാരെ ലക്ഷ്യസ്ഥാനങ്ങളിലെത്തിക്കാന്‍ കഴിഞ്ഞ 84 മണിക്കൂറിനിടെ 1,140ലധികം വിമാന സര്‍വീസുകള്‍ സജ്ജമാക്കിയതായി ദുബയ് എയര്‍പോര്‍ട്ട് അധികൃതര്‍ അറിയിച്ചു. ദുബയ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടും ദുബയ് വേള്‍ഡ് സെന്‍ട്രലും വഴി മാര്‍ച്ച് രണ്ടു മുതല്‍ അഞ്ചു വരെ വരെ 500ലധികം വിമാനങ്ങള്‍ പുറപ്പെട്ടതായും അധികൃതര്‍ വ്യക്തമാക്കി. 80ലധികം രാജ്യങ്ങളിലേക്കായി ഏകദേശം 1,05,000 പുറപ്പെടല്‍ സീറ്റുകള്‍ ഈ കാലയളവില്‍ ഒരുക്കിയതായും അറിയിച്ചു.

പ്രതിദിനം കൂടുതല്‍ വിമാന സര്‍വീസുകള്‍ ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തുന്നതിനാല്‍ സര്‍വീസുകളുടെ എണ്ണം വേഗത്തില്‍ വര്‍ധിച്ചുവരുന്നതായും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു. വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുന്‍പ് യാത്രക്കാര്‍ തങ്ങളുടെ വിമാനക്കമ്പനികളുമായി ബന്ധപ്പെട്ട ഫ്‌ളൈറ്റ് നില ശ്രദ്ധിക്കണമെന്നും അധികൃതര്‍ അറിയിച്ചു.

Tags: