സൗദിയില്‍ ബിനാമി ബിസിനസ് കേസുകള്‍ കുറഞ്ഞുവെന്ന് വാണിജ്യമന്ത്രാലയം

സ്വര്‍ണവ്യാപാരം, കണ്‍സ്ട്രക്ഷന്‍, ടെലി കമ്മ്യൂണിക്കേഷന്‍ തുടങ്ങിയ മേഖലകളിലെല്ലാം ബിനാമി ബിസിനസ് നടക്കുന്നുണ്ടെന്ന് മന്ത്രാലയം വ്യക്തമാക്കി.

Update: 2020-05-26 17:49 GMT

ദമ്മാം: സൗദിയില്‍ ബിനാമി ബിസിനസ് കേസുകള്‍ കുറഞ്ഞതായി സൗദി വാണിജ്യമന്ത്രാലയം അറിയിച്ചു. ഈ വര്‍ഷത്തെ നാലുമാസക്കാലയളവില്‍ 320 കേസുകള്‍ മാത്രമാണ് റിപോര്‍ട്ട് ചെയ്ത്. കഴിഞ്ഞവര്‍ഷം ഇതേ കാലയളവില്‍ 603 കേസുകളാണുണ്ടായത്.

സ്വര്‍ണവ്യാപാരം, കണ്‍സ്ട്രക്ഷന്‍, ടെലി കമ്മ്യൂണിക്കേഷന്‍ തുടങ്ങിയ മേഖലകളിലെല്ലാം ബിനാമി ബിസിനസ് നടക്കുന്നുണ്ടെന്ന് മന്ത്രാലയം വ്യക്തമാക്കി. സ്ഥാനപനം അടച്ചുപൂട്ടല്‍, ജയില്‍, പിഴശിക്ഷ, വിദേശിയാണെങ്കില്‍ നാടുകടത്തല്‍ തുടങ്ങിയ ശിക്ഷകളാണ് ബിനാമി ബിസിനസ് കേസുകളില്‍ നേരിടേണ്ടിവരിക. 

Tags: