മാധ്യമ വിലക്ക് ഉടന്‍ പിന്‍വലിക്കണം: ഇന്ത്യന്‍ സോഷ്യല്‍ ഫോറം

Update: 2020-03-07 02:56 GMT

ദമ്മാം: ഡല്‍ഹിയില്‍ ഹിന്ദുത്വ തീവ്രവാദികള്‍ നടത്തിയ മുസ് ലിം വംശഹത്യ പുറം ലോകത്തെത്തിച്ച പ്രമുഖ മലയാളം ചാനലുകളായ മീഡിയാ വണ്ണിനും ഏഷ്യനെറ്റിനും ഏര്‍പ്പെടുത്തിയ പ്രക്ഷേപണ വിലക്ക് ഉടന്‍ പിന്‍വലിക്കണമെന്ന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം ദമ്മാം കേരള സ്‌റ്റേറ്റ് കമ്മിറ്റി ആവശ്യപ്പെട്ടു. ഭരണകൂട പിന്തുണയോടെ ഹിന്ദുത്വര്‍ നടത്തുന്ന കലാപങ്ങളും വംശഹത്യയും മൂടിവയ്ക്കാന്‍ മാധ്യമങ്ങളുടെ കണ്ണു മൂടികെട്ടിയതുകൊണ്ട് മാത്രം കഴിയുന്ന കൊടുംഭീകരതയല്ല ഡല്‍ഹിയില്‍ സംഘപരിവാരം നടത്തിയിരിക്കുന്നത്. ഇത് ഇന്ത്യന്‍ ജനത മനസ്സിലാക്കിയിരിക്കുന്നു. ജനാധിപത്യ ഇന്ത്യ ഇനി മൗനമായിരുന്നുകൂടാ. തെറ്റായ വാര്‍ത്ത സംപ്രേഷണം ചെയ്‌തെന്ന് പറഞ്ഞ് 2016 ല്‍ ദേശീയ ചാനലായ എന്‍ഡിടിവിയുടെ ഹിന്ദി വാര്‍ത്താ ചാനലും കേന്ദ്ര സര്‍ക്കാര്‍ പ്രക്ഷേപണം തടസ്സപ്പെടുത്തിയിരുന്നു. സമാന രീതിയിലാണ് ഇപ്പോള്‍ മലയാളം വാര്‍ത്താ ചാനലായ ഏഷ്യാനെറ്റിനും മീഡിയ വണ്ണിനുമെതിരേ ബിജെപി സര്‍ക്കര്‍ നീങ്ങുന്നത്. ഓരോ ഇന്ത്യന്‍ പൗരനും ഈ നെറികേടിനെതിരേ ശക്തമായ പ്രതിഷേധം ഉയര്‍ത്തുകയും ഫാഷിസ്റ്റ് ഭരണകൂടത്തിന്റെ ധിക്കാരത്തിനെതിരേ മൗനം വെടിഞ്ഞ് പ്രതികരിക്കാന്‍ മുന്നോട്ട് വരികയും ചെയ്യണമെന്നും ഇന്ത്യന്‍ സോഷ്യല്‍ഫോറം ദമ്മാം കേരള സ്‌റ്റേറ്റ് കമ്മിറ്റി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.




Tags:    

Similar News