ചാനലുകള്‍ക്കെതിരെയുള്ള നടപടി അപലനീയം: ജിദ്ദ ഇന്ത്യന്‍ മീഡിയ ഫോറം

അപ്രഖ്യാപിത അടിയന്തരാവസ്ഥ സൃഷ്ടിക്കാനാണ് ബിജെപി സര്‍ക്കാര്‍ ശ്രമം.

Update: 2020-03-06 20:16 GMT

ജിദ്ദ: ഡല്‍ഹി കലാപം റിപോര്‍ട്ട് ചെയ്തതിന്റെ പേരില്‍ ഏഷ്യാനെറ്റ്, മീഡിയാ വണ്‍ ചാനലുകളുടെ സംപ്രേഷണം നിര്‍ത്തിവയ്പ്പിച്ച കേന്ദ്രസര്‍ക്കാര്‍ നടപടി അങ്ങേയറ്റം അപലനീയമാണെന്നു ജിദ്ദ ഇന്ത്യന്‍ മീഡിയ ഫോറം അഭിപ്രായപ്പെട്ടു. ഇതിലൂടെ അപ്രഖ്യാപിത അടിയന്തരാവസ്ഥ സൃഷ്ടിക്കാനാണ് ബിജെപി സര്‍ക്കാര്‍ ശ്രമം. വാര്‍ത്ത റിപോര്‍ട്ടുചെയ്യുക എന്നത് മാധ്യമധര്‍മമാണ്.

അതിന്റെ പേരില്‍ ഏതെങ്കിലും മാധ്യമസ്ഥാപനത്തിനെതിരേ നടപടിയെടുക്കുക എന്നത് ഫാഷിസ്റ്റ് രീതിയും മാധ്യമസ്വാതന്ത്ര്യത്തിനു നേരെയുള്ള കടന്നുകയറ്റവുമാണ്. ഇതൊരിക്കലും അംഗീകരിക്കാനാകില്ല. നടപടി ഉടന്‍ പിന്‍വലിക്കണമെന്ന് പ്രസിഡന്റ് ജലീല്‍ കണ്ണമംഗലം, ജനറല്‍ സെക്രട്ടറി സാദിഖലി തുവ്വൂര്‍ എന്നിവര്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. 

Tags:    

Similar News