മഴവില്‍ ഒമാന്‍ വനിതാ വാട്‌സ് ആപ്പ് കൂട്ടായ്മ ഓണ്‍ലൈന്‍ ക്ലാസ്

Update: 2021-06-23 12:02 GMT

മസ്‌കത്ത്: പ്രവാസി സ്ത്രീശക്തിയും സാമൂഹിക മാറ്റവും എന്ന വിഷയത്തില്‍ സൂം ഓണ്‍ലൈന്‍ ക്ലാസ് സംഘടിപ്പിച്ചു. മഴവില്‍ ഒമാന്‍ വാട്‌സ് ആപ്പ് കൂട്ടായ്മയുടെ ഉദ്ഘാടനം ഷബ്‌നാ സിയാദ് (സ്‌പെഷ്യല്‍ കറസ്‌പോണ്ടന്റ്, മീഡിയാ വണ്‍ ടീവി) നിര്‍വഹിച്ചു. ലോഗോ പ്രകാശനം സബീന നൗഷാദ്, സഫൂറ ഫസലുദ്ദീന്‍ എന്നിവര്‍ നിര്‍വഹിച്ചു.

ലൈവ് യുവര്‍ ലൈഫ് എന്ന വിഷയത്തില്‍ എന്‍ പാത്തുമ്മക്കുട്ടി (ദി സ്പ്രിങ്‌സ് ഇന്റര്‍നാഷനല്‍ സ്‌കൂള്‍, മമ്പാട്) വിഷയാവതരണം നടത്തി. മഴവില്‍ ഒമാന്‍ വാട്‌സ് ആപ്പ് ഗ്രൂപ്പ് അഡ്മിമാരായ ഷാനി നിഷാദ് അധ്യക്ഷത വഹിച്ചു. ഡോ. ജൂബിന സഫീര്‍, സബീന നൗഷാദ് സംസാരിച്ചു.

Tags:    

Similar News