അഷ്റഫ് കാളത്തോടിന്റെ 'മണല്‍ഭൂമി'; ടൈറ്റില്‍ സോങ് നടന്‍ വിനോദ് കോവൂര്‍ പ്രകാശനം ചെയ്തു

കുവൈത്തിലും കേരളത്തിലും നിന്നുമായി ഗൂഗിള്‍ ഓണ്‍ലൈന്‍ വഴി നിരവധി ശ്രദ്ധേയരായ കലാസാംസ്‌കാരിക പ്രവര്‍ത്തകരാണ് ചടങ്ങിന് സാക്ഷ്യംവഹിച്ചത്. നിയതമായ വേലിക്കെട്ടുകള്‍ക്കപ്പുറം നടന്നെത്തുന്നവനാണ് കലാകാരന്‍.

Update: 2020-08-09 07:49 GMT

കുവൈത്ത്: അഷ്‌റഫ് കാളത്തോട് അണിയിച്ചൊരുക്കിയ 'മണല്‍ഭൂമി' യെന്ന സിനിമയുടെ ടൈറ്റില്‍ സോങ് പ്രശസ്ത സ്റ്റേജ് പെര്‍ഫോമറും മിനിസ്‌ക്രീന്‍ ആര്‍ട്ടിസ്റ്റുമായ M80 മൂസ ഫെയിം വിനോദ് കോവൂര്‍ പ്രകാശനം ചെയ്തു. പ്രവാസജീവിതത്തിലെ വര്‍ണക്കാഴ്ചകള്‍ക്കിടയില്‍ നൊമ്പരപ്പെടുത്തുന്ന ചില ബന്ധങ്ങളെയും അതിനിടയില്‍ ജീവന്‍വയ്ക്കുന്ന ശത്രുതയും നിരാശകളും ഒപ്പമുണ്ടാവുന്ന വൃദ്ധപ്രണയങ്ങളെയും അഭ്രപാളിയിലേക്ക് അടുക്കിവയ്ക്കുന്നതാണ് സിനിമ.

മലയാളിക്കും മലയാളത്തിനും അഭിമാനകരമായ നിമിഷമാണ് പ്രവാസലോകത്തുനിന്നുണ്ടാവുന്ന ഈ ചലച്ചിത്രം. അതിലെ 'മനസില്‍ മധുര'മെന്ന ഗാനം ഹൃദയത്തെ കുളിര്‍പ്പിക്കുന്നതാണെന്നും അമ്മമാരെ നമസ്‌കരിക്കുന്നതാണെന്നും പ്രകാശനപ്രസംഗത്തില്‍ കോവൂര്‍ പറഞ്ഞു. കുവൈത്തിലും കേരളത്തിലും നിന്നുമായി ഗൂഗിള്‍ ഓണ്‍ലൈന്‍ വഴി നിരവധി ശ്രദ്ധേയരായ കലാസാംസ്‌കാരിക പ്രവര്‍ത്തകരാണ് ചടങ്ങിന് സാക്ഷ്യംവഹിച്ചത്. നിയതമായ വേലിക്കെട്ടുകള്‍ക്കപ്പുറം നടന്നെത്തുന്നവനാണ് കലാകാരന്‍. പ്രവാസത്തിന്റെ ഇത്തിരിവട്ടങ്ങളില്‍ ചേക്കേറി തന്റെ ഉള്ളിലെ കലകളെ വെളിച്ചം കാണിക്കാന്‍ നടത്തുന്ന യത്‌നങ്ങളെ പ്രകീര്‍ത്തിക്കപ്പെടേണ്ടതാണ്.

സാങ്കേതികതയുടെയും, നിര്‍മിതിക്കാവശ്യമായ വിഭവങ്ങളുടെയും അപര്യാപ്തതയില്‍ നിന്നുകൊണ്ട് രൂപമെടുക്കുന്ന കലകളാണ് പ്രവാസകലകള്‍. അത്തരമൊരു സാഹചര്യത്തില്‍നിന്നുണ്ടാവുന്ന മണല്‍ഭൂമിയുടെ ഉദയത്തെ അതിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്ന കലാകാരന്‍മാരെ പ്രതേകിച്ച് കലാശ്രീ അഷ്റഫ് കാളത്തോടിനെ അഭിനന്ദിക്കേണ്ടതുണ്ടെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ ഡോക്ടര്‍ സാംകുട്ടി പട്ടംകരി പറഞ്ഞു. തുടര്‍ന്ന് ഷെമീജ് കുമാര്‍, സാം പൈനമൂട്, ജിഷ സുബിന്‍, ബെര്‍ഗ്മാന്‍ തോമസ്, രാജേഷ് ബാബു, പ്രതിഭ ഷിബു, ബിജോയ് പാലക്കുന്നേല്‍, ജിനു വൈക്കത്ത്, സജിത, നവാസ്, പ്രമോദ് മേനോന്‍, വില്‍സണ്‍ ചിറയത്ത്, ശോഭ നായര്‍, ധന്യ ഷബി, ബിനു ചാക്കോ, സിനു തുടങ്ങിയവര്‍ സംസാരിച്ചു.

മണല്‍ഭൂമിയിലെ അഞ്ചുഗാനങ്ങളുടെ രചനയും സംഗീതവും അഷ്റഫ് കാളത്തോട് തന്നെയാണ് നിര്‍വഹിച്ചത് ഓര്‍കസ്ട്രേഷന്‍ ചെയ്തുപാടിയത് ഷെര്‍ദന്‍ തോമസും ഒപ്പം പാടിയിരിക്കുന്നത് സിന്ധു രമേശും, ധന്യയും, സാലിഹ് അലിയുമാണ്. പ്രണവം ഉണ്ണി ആശംസകള്‍ അറിയിച്ചു. അഫ്‌സല്‍ അലി സ്വാഗതവും സിന്ധു രമേശ് നന്ദിയും പറഞ്ഞു. ബാബു ചാക്കോള, സജിത, അഫ്‌സല്‍, കുമാര്‍ തൃത്താല, സജീവ് പീറ്റര്‍, മഞ്ജു, വിത്സണ്‍, ട്രീസ, മധു, ജോമോന്‍, സുരേഷ്, ലയാന്‍, മനീഷ് ഖാന്‍, ജസ്സഹ്, ഇബ്റാഹിം, ഏല്‍തോ, ജോസെഫ്, സൂരൃശ്രീ, ശ്രീജയ, അര്‍ച്ചന, വിനോദ്, അസീസ്, പ്രദീപ്, പ്രമോദ്, വെങ്ങോല, രമ്യേഷ് ദക്ഷിണ തുടങ്ങിയവരാണ് അഭിനേതാക്കള്‍.

ലിജോ ജോസ്, ലയാന്‍, നൗഷാദ് എന്നിവരാണ് സാങ്കേതിക നിര്‍വഹണം. പ്രളയവും, കൊറോണയും, ഒടുവില്‍ കണ്ണീരണിയിച്ചുകൊണ്ട് വിമാന ദുരന്തവും കേരളത്തെ പിടിച്ചുലയ്ക്കുന്ന ഈ അവസരത്തില്‍ മണല്‍ഭൂമി ചിത്രത്തിലെ മനസ്സില്‍ മധുരം എന്ന ഗാനത്തിന്റെ സോഷ്യല്‍ മീഡിയയിലൂടെ ഉള്ള പൊതു റിലീസിങ് താല്‍ക്കാലികമായി ഒഴിവാക്കിയിരിക്കുകയാണ്. റിലീസിങ് പരിപാടികള്‍ക്കിടയിലാണ് നടുക്കുന്ന ആ ദുരന്തവാര്‍ത്ത കേള്‍ക്കുന്നത്. റിലീസിങ് മറ്റൊരു ദിവസത്തേയ്ക്ക് മാറ്റിവച്ച് കേരളം നേരിടുന്ന ഈ വേദനിപ്പിക്കുന്ന സാഹചര്യത്തില്‍ കണ്ണീരോടെ പങ്ക് ചേരുന്നതായി അറിയിച്ചുകൊണ്ടാണ് ഗൂഗിള്‍ മീറ്റിങ് അവസാനിപ്പിച്ചത്.  

Tags:    

Similar News