മാള്‍ ഓഫ് മസ്‌കത്ത് അക്വേറിയം ടിക്കറ്റ് നിരക്ക് കുറച്ചു

15 മില്യണ്‍ ഒമാന്‍ റിയാലില്‍ നിര്‍മ്മിച്ച അക്വേറിയം ഇതിനകം സന്ദര്‍ശക ശ്രദ്ധപിടിച്ചുപറ്റി. നിലവില്‍ മുതിര്‍ന്നവര്‍ക്ക് 8.5 റിയാലും കുട്ടികള്‍ക്ക് 6.5 റിയാലുമാണ് പ്രവേശന ഫീസ്.

Update: 2019-04-22 15:49 GMT

മസ്‌കത്ത്: മാള്‍ ഓഫ് മസ്‌കത്തില്‍ സ്ഥിതിചെയ്യുന്ന പശ്ചിമേഷ്യയിലെ ഏറ്റവും വലിയ അക്വേറിയം സന്ദര്‍ശിക്കാനുള്ള ഫീസില്‍ ഇളവു വരുത്തി. വിദ്യാര്‍ത്ഥികള്‍ക്കും സാമൂഹ്യക്ഷേമ കുടുംബാംഗങ്ങള്‍ക്കും പ്രത്യേകപരിഗണന അര്‍ഹിക്കുന്നവര്‍ക്കും പ്രവേശനഫീസ് അളവില്‍ 50% ഇളവാണ് അനുവദിച്ചത്. അല്‍ ജര്‍വാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഷെയ്ഖ് മഹ്മൂദ് അല്‍ ജര്‍വാനിയാണ് ഇക്കാര്യം അറിയിച്ചത്. 15 മില്യണ്‍ ഒമാന്‍ റിയാലില്‍ നിര്‍മ്മിച്ച അക്വേറിയം ഇതിനകം സന്ദര്‍ശക ശ്രദ്ധപിടിച്ചുപറ്റി. നിലവില്‍ മുതിര്‍ന്നവര്‍ക്ക് 8.5 റിയാലും കുട്ടികള്‍ക്ക് 6.5 റിയാലുമാണ് പ്രവേശന ഫീസ്.




Tags:    

Similar News