ദുബായില്‍ മലയാളി യുവാവ് മരിച്ച നിലയില്‍

Update: 2025-06-30 17:51 GMT

ദുബായ്: ദുബായിലെ അല്‍ റഫ ഏരിയയില്‍ താമസ സ്ഥലത്ത് തൃശ്ശൂര്‍ ചാവക്കാട് സ്വദേശി റോഷന്‍ (25)മരിച്ച നിലയില്‍. 2025 ജൂണ്‍ 16-നാണ് മരണം സംഭവിച്ചത്.റോഷന്‍ ദുബായില്‍ എത്തിയിട്ട് കുറഞ്ഞ നാളുകളേ ആയിരുന്നുള്ളൂ.ജിം അസിസ്റ്റന്റായി ജോലി ചെയ്തുവരികയായിരുന്ന റോഷന്റെ മൃതദേഹം, യാബ് ലീഗല്‍ സര്‍വീസ് സിഇഒ സലാം പാപ്പിനിശ്ശേരിയുടെ നേതൃത്വത്തില്‍ നിയമനടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലെത്തിച്ച് കബറടക്കി.