ദുബയ് : പ്രമുഖ ഇ-എന്‍.ടി വിദഗ്ധനും ഖത്തറിലെ ആസ്റ്റര്‍ ഹെല്‍ത്ത് കെയര്‍ മെഡിക്കല്‍ ഡയറക്റ്ററുമായ ഡോ.നാസര്‍ മൂപ്പന്‍(69) അന്തരിച്ചു.ഇന്ന്(ഞായറാഴ്ച)രാവിലെ ദുബായിലായിരുന്നു അന്ത്യം.കഴിഞ്ഞ കുറച്ചുനാളുകളായി അസുഖബാധിതനായിരുന്നു. 2002 മുതല്‍ ഖത്തറില്‍ പ്രവര്‍ത്തിക്കുന്ന അദ്ദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്നാണ് എം.ബി.ബി.എസ് പൂര്‍ത്തിയാക്കിയത്. ലാവുങ്കല്‍ ജെ.എസ്.എസ് എസ് മെഡിക്കല്‍ കോളേജില്‍ നിന്ന് ഡി.എല്‍.ഒ, ഇ.എന്‍.ടിയില്‍ എം.എസ്. എന്നിവ നേടി.കണ്ണൂരിലെ മൂപ്പന്‍സ് ആശുപത്രിയില്‍ ജോലി ചെയ്ത ശേഷമാണ് അദ്ദേഹം ഖത്തറില്‍ ആസ്റ്റര്‍ മെഡിക്കല്‍ സെന്ററില്‍ ഇ.എന്‍.ടി സ്‌പെഷ്യലിസ്റ്റായി ചേര്‍ന്നത്. കണ്ണൂര്‍ മണ്ടയപുരത്ത് കുടുംബാംഗമാണ്.
പരേതനായ ഡോ. സൈനുദ്ദീന്‍ മൂപ്പന്റെയും സുലേഖയുടെയും മകനായ ഡോ.നാസര്‍ ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ സ്ഥാപക ചെയര്‍മാന്‍ ഡോ. ആസാദ് മൂപ്പന്റെ പെങ്ങളുടെ മകനാണ്.ഭാര്യ വാഹിദ.മക്കള്‍ : നെദ (ദുബായ്), നിമ്മി (ദുബായ്), സൈന്‍ (ഓസ്‌ട്രേലിയ). മരുമക്കള്‍: ഹാനി, ഡാര്‍വിഷ്, മരുമകള്‍: നഹീദ. ഖബറടക്കം ദുബായില്‍ നടന്നു.