ഫുട്‌ബോൾ പരിശീലനത്തിനിടെ മലയാളി കുഴഞ്ഞു വീണു മരിച്ചു

Update: 2019-06-29 08:04 GMT

ദമ്മാം: അല്‍ഖോബാറില്‍ ഫുട്‌ബോള്‍ പരിശീലനത്തിനിടെ മലയാളി കുഴഞ്ഞുവീണു മരിച്ചു. അല്‍ഖോബാര്‍ ഫൗസി എഫ്‌സിക്കുവേണ്ടി കളിക്കുന്ന സാദിഖ് കാളികാവ് (28 ) ആണ് പരിശീലനത്തിനിടെ ഹൃദയാഘാതം മൂലം മരിച്ചത്.

വ്യാഴാഴ്ച രാത്രി മല്‍സരത്തിന് മുമ്പുള്ള പരിശീലനം നടക്കുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ആശുപത്രിയിലേക്കുള്ള വഴിമധ്യേയാണ് മരണം സംഭവിച്ചത്. ആറുമാസം മുമ്പ് അവധി കഴിഞ്ഞുവന്ന സാദിഖ് അവിവാഹിതനാണ്. മൃതദേഹം അഖ്‌റബിയ കിങ് ഫഹദ് ഹോസ്പിറ്റല്‍ മോര്‍ച്ചറിയില്‍.

Tags:    

Similar News