കുവൈത്തില്‍ മലയാളി നിര്യാതനായി

മാവേലിക്കര താഴക്കര സ്വദേശി തൊണ്ടു പറമ്പില്‍ വര്‍ഗ്ഗീസ് ഫിലിപ്പ് ( 63) ആണു അസുഖത്തെ തുടര്‍ന്ന് മരിച്ചത്.

Update: 2020-04-16 15:26 GMT

കുവൈത്ത് സിറ്റി: കുവൈത്തില്‍ മലയാളി നിര്യാതനായി. മാവേലിക്കര താഴക്കര സ്വദേശി തൊണ്ടു പറമ്പില്‍ വര്‍ഗ്ഗീസ് ഫിലിപ്പ് ( 63) ആണു അസുഖത്തെ തുടര്‍ന്ന് മരിച്ചത്. ജഹറ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. 20 വര്‍ഷമായി അല്‍ മീര്‍ കമ്പനിയില്‍ ടെക്‌നിഷ്യനായി ജോലി ചെയ്തു വരികയായിരുന്നു. ഭാര്യ: അമ്മിണി വര്‍ഗ്ഗീസ്. രണ്ട് മക്കളുണ്ട്. മൃതദേഹം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം കുവൈത്തില്‍ സംസ്‌ക്കരിക്കും. 

Tags:    

Similar News