റിയാദില്‍ മലയാളി ഹൃദയാഘാതം മൂലം മരിച്ചു
റിയാദ് കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ മിത്സുബിഷി കമ്പനി ടെക്നിഷ്യനായി ജോലി ചെയ്തുവരികയായിരുന്ന കണ്ണൂര്‍ വാരം ചതുരക്കിണര്‍ സ്വദേശി ഷൗക്കത്താണ് അല്‍ ഹമ്മാദി ആശുപത്രിയില്‍ മരണപ്പെട്ടത്
റിയാദ്: റിയാദില്‍ കണ്ണൂര്‍ സദേശി ഹൃദയാഘാതം മൂലം മരിച്ചു. റിയാദ് കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ മിത്സുബിഷി കമ്പനി ടെക്നിഷ്യനായി ജോലി ചെയ്തുവരികയായിരുന്ന കണ്ണൂര്‍ വാരം ചതുരക്കിണര്‍ സ്വദേശി ഷൗക്കത്താണ് അല്‍ ഹമ്മാദി ആശുപത്രിയില്‍ മരണപ്പെട്ടത്. കഴിഞ്ഞ ദിവസം രാത്രി നെഞ്ചുവേദനയെ തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നെങ്കിലും പുലര്‍ച്ചെയോടെ മരണപ്പെടുകയായിരുന്നു. കുടുംബാംഗങ്ങള്‍ റിയാദിലുണ്ട്. മൃതദേഹം റിയാദില്‍ മറവ് ചെയ്യുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. കണ്ണൂര്‍ ജില്ലക്കാരുടെ പ്രവാസി കൂട്ടായ്മയായ കിയോസിന്റെ സജീവ പ്രവര്‍ത്തകനായിരുന്നു.