യുഎഇയിലെ 'ചാനല്‍ ഡി' ഉടമ മുങ്ങി; പ്രതിസന്ധിയിലായി ജീവനക്കാര്‍

നിരവധി ജീവനക്കാരെ പ്രതിസന്ധിയിലാക്കിയാണ് ഇപ്പോള്‍ ഉടമ യുഎഇയില്‍ നിന്നും പോയിരിക്കുന്നത്. രണ്ടു വര്‍ഷം മുന്‍പാണ്, ചാനല്‍ ഡി പ്രവര്‍ത്തനം തുടങ്ങിയത്. ദിവസം രണ്ട് ലൈവ് ഷോ കള്‍ ഉള്‍പ്പെടെ സജീവമായി മുന്നോട്ട് പോയിരുന്ന ചാനലാണ്, സാമ്പത്തിക പ്രതിസന്ധിയില്‍ പെട്ട് പ്രവര്‍ത്തനം അവസാനിപ്പിക്കുന്നത്.

Update: 2019-05-07 08:54 GMT

ദുബായ്: യുഎഇയിലെ പ്രമുഖ പ്രാദേശിക മലയാളം ചാനലായ ചാനല്‍ ഡിയുടെ പ്രവര്‍ത്തനം പ്രതിസന്ധിയിലാക്കി ഉടമ മുങ്ങി. ജീവനക്കാരുടെ ശമ്പള കുടിശിക തീര്‍ക്കാതെയാണ് ഉടമ മുങ്ങിയതെന്നാണ് വിവരം. ചാനല്‍ ഇപ്പോഴും പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും, ദുബൈയിലെ ജുമൈറ ഒന്നിലെ ഓഫിസ് അടഞ്ഞു കിടക്കുകയാണ്. പഴയ പരിപാടികളാണ് ചാനലില്‍ ഇപ്പോള്‍ പ്രക്ഷേപണം ചെയ്യുന്നത്. പലര്‍ക്കും ഏഴുമാസത്തോളമുളള ശമ്പളം കിട്ടാനുണ്ടെന്നാണ് വിവരം.

ജീവനക്കാരോട് പുതിയ നിക്ഷേപകര്‍ വരുമെന്നും അതോടെ ശമ്പളം തന്നുതീര്‍ക്കുമെന്നുമായിരുന്നു അറിയിച്ചിരുന്നതെന്ന് ചാനല്‍ ജീവനക്കാരെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമം ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. പലരും ഈ വാക്കുകളില്‍ വിശ്വാസമര്‍പ്പിച്ചിരുന്നു. എന്നാല്‍ നിരവധി ജീവനക്കാരെ പ്രതിസന്ധിയിലാക്കിയാണ് ഇപ്പോള്‍ ഉടമ യുഎഇയില്‍ നിന്നും പോയിരിക്കുന്നത്. രണ്ടു വര്‍ഷം മുന്‍പാണ്, ചാനല്‍ ഡി പ്രവര്‍ത്തനം തുടങ്ങിയത്. ദിവസം രണ്ട് ലൈവ് ഷോ കള്‍ ഉള്‍പ്പെടെ സജീവമായി മുന്നോട്ട് പോയിരുന്ന ചാനലാണ്, സാമ്പത്തിക പ്രതിസന്ധിയില്‍ പെട്ട് പ്രവര്‍ത്തനം അവസാനിപ്പിക്കുന്നത്. ചാനലിന്റെ മേധാവിയുമായി ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നവെങ്കിലും, പ്രതികരണമുണ്ടായില്ലെന്നും ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ടില്‍ പറയുന്നു.




Tags: