മലര്‍വാടി ടീന്‍സ് ഗ്ലോബല്‍ ലിറ്റില്‍ സ്‌കോളര്‍; വെസ്‌റ്റേണ്‍ പ്രൊവിന്‍സ് സ്വാഗതസംഘം രൂപീകരിച്ചു

Update: 2021-01-14 17:13 GMT

ജിദ്ദ: മലര്‍വാടി ബാലസംഘവും ടീന്‍ ഇന്ത്യയും സംയുക്തമായി കുട്ടികള്‍ക്കായി സംഘടിപ്പിക്കുന്ന ഗ്ലോബല്‍ ലിറ്റില്‍ സ്‌കോളര്‍ ഓണ്‍ലൈന്‍ വിജ്ഞാനോത്സവത്തിന്റെ സൗദി വെസ്‌റ്റേണ്‍ പ്രൊവിന്‍സ് സ്വാഗതസംഘം രൂപീകരിച്ചു. എന്‍.കെ അബ്ദുല്‍ റഹീം മുഖ്യ രക്ഷാധികാരിയും എ നജ്മുദ്ദീന്‍ ജനറല്‍ കോഓഡിനേറ്ററും കെ കെ നിസാര്‍, സാബിത്ത് മഞ്ചേരി എന്നിവര്‍ അസി. കോഓഡിനേറ്റര്‍മാരുമായ കമ്മിറ്റിയില്‍ അബ്ദുശുക്കൂര്‍ അലി, അബ്ദുസലീം വേങ്ങര, സി.എച്ച് ബഷീര്‍, വി എം സഫറുള്ള, അബ്ദുല്‍ ഹക്കീം, ജാബിര്‍ വാണിയമ്പലം, അബ്ദുല്‍ റഹ്മാന്‍ വടുതല, റഷീദ് കടവത്തൂര്‍, നൗഷാദ് നിഡോളി, മൂസ്സ മാനു മദീന, സഫീര്‍ മക്ക, ഇസ്മയില്‍ മാനു ജിസാന്‍ എന്നിവര്‍ അംഗങ്ങളാണ്. മത്സരത്തിനായി വെസ്‌റ്റേന്‍ പ്രൊവിന്‍സിന് കീഴിലുള്ള രജിസ്‌ട്രേഷന്‍ തനിമ ആക്റ്റിങ് പ്രസിഡന്റ് അബ്ദുല്‍ ഷുക്കൂര്‍ അലി ഉദ്ഘാടനം ചെയ്തു. സാഹിത്യം, കല, സംസ്‌കാരം, കായികം, ഗണിതം തുടങ്ങി വിവിധങ്ങളായ മേഖലകളിലേക്കു അറിവ് നല്‍കുന്ന രീതിയിലാണ് മത്സരം ചിട്ടപ്പെടുത്തിയിരിക്കുന്നതെന്ന് ഭാരവാഹികള്‍ അറിയിച്ചു. ഒന്നു മുതല്‍ 10 വരെ കഌസുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് ജനുവരി 23 മുതല്‍ ഫെബ്രുവരി 28 വരെ മൂന്ന് ഘട്ടങ്ങളിലായാണ് മത്സരം നടക്കുക. കുട്ടികളോടൊപ്പം കുടുംബത്തിനും പങ്കെടുക്കാന്‍ സാധിക്കുന്ന ആദ്യ ഗ്ലോബല്‍ ഓണ്‍ലൈന്‍ മത്സരത്തില്‍ പങ്കെടുക്കുവാന്‍ www.malarvadi.org എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കാവുന്നതാണെന്നും വിജയികള്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങള്‍ ഉണ്ടായിരിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.

Malarwadi Teens Global Little Scholar; Western Province formed a welcoming group

Tags:    

Similar News