മലപ്പുറം ജില്ലാ സുവര്‍ണ ജൂബിലി ജിദ്ദ കെഎംസിസി ആഘോഷിക്കും

മലപ്പുറം ജില്ലാ സുവര്‍ണ ജൂബിലിയോട് അനുബന്ധിച്ച് ഒരുവര്‍ഷം നീണ്ടു നില്‍ക്കുന്ന വ്യത്യസ്ഥ സാമൂഹ്യജീവ കാരുണ്യ പ്രവര്‍ത്തനങ്ങളുമായി ജിദ്ദ മലപ്പുറം ജില്ലാ കെഎംസിസി. 'മലപ്പുറം @ 50 സാമൂഹിക മുന്നേറ്റത്തിന്റെ അന്‍പതാണ്ട്' എന്ന പേരിലാണ് പരിപാടികള്‍ സംഘടിപ്പിക്കുന്നത്.

Update: 2019-09-13 03:47 GMT

ജിദ്ദ: മലപ്പുറം ജില്ലാ സുവര്‍ണ ജൂബിലിയോട് അനുബന്ധിച്ച് ഒരുവര്‍ഷം നീണ്ടു നില്‍ക്കുന്ന വ്യത്യസ്ഥ സാമൂഹ്യജീവ കാരുണ്യ പ്രവര്‍ത്തനങ്ങളുമായി ജിദ്ദ മലപ്പുറം ജില്ലാ കെഎംസിസി. 'മലപ്പുറം @ 50 സാമൂഹിക മുന്നേറ്റത്തിന്റെ അന്‍പതാണ്ട്' എന്ന പേരിലാണ് പരിപാടികള്‍ സംഘടിപ്പിക്കുന്നത്. ജിദ്ദ മലപ്പുറം ജില്ലാ കെഎംസിസി രജത ജൂബിലിയും ഇതോട് അനുബന്ധിച്ച് ആഘോഷിക്കുന്നുണ്ട്. വിവിധ ജീവകാരുണ്യ സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കിയതായി ജിദ്ദ മലപ്പുറം ജില്ലാ കെഎംസിസി ഭാരവാഹികള്‍ പത്ര സമ്മേളനത്തില്‍ അറിയിച്ചു.

നിലമ്പൂര്‍ കവളപ്പാറ മേഖലയില്‍ മുസ് ലിം ലീഗ് പ്രഖ്യാപിച്ച പുനരധിവാസ മേഖലയില്‍ 10 വീടുകള്‍ നിര്‍മിച്ചു നല്‍കുന്ന 'ഹരിത ഭവനം' പുനരധിവാസ പദ്ധതിക്ക് തുടക്കം കുറിച്ചതായും കെഎംസിസി പ്രതിജ്ഞാബദ്ധമാണെന്നും അറിയിച്ചു.

മലപ്പുറം നഗരത്തില്‍ ജില്ലാ മുസ്ലിം ലീഗ് ഓഫീസ് ആസ്ഥാനമായ പാണക്കാട് പൂക്കോയ തങ്ങള്‍ സ്മാരക സൗധത്തില്‍ 1400 ചതുരശ്ര അടി വിസ്തൃതിയില്‍ മുസ്ലിം രാഷ്ട്രീയ പഠനത്തിന് സാധാരണക്കാര്‍ക്ക് അടക്കം ഉപയോഗപ്പെടുന്ന വിധം ലോകോത്തര നിലവാരത്തില്‍ ഡിജിറ്റല്‍റഫറന്‍സ് പുസ്തക ലൈബ്രറി സ്ഥാപിക്കുന്നതാണ്.

സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ എന്നീ മൂന്ന് വിഭാഗങ്ങളിലായി 'മദ്‌റസാ ഫെസ്റ്റ്' ഒക്ടോബര്‍ ആദ്യ വാരത്തില്‍ നടക്കും. പ്രഗല്‍ഭരായ വിദ്യാഭ്യാസ ട്രെയ്‌നര്‍മാര്‍ നയിക്കുന്ന കരിയര്‍ ഗൈഡന്‍സ് മീറ്റ് നവംബര്‍ മാസത്തില്‍ നടക്കും. ജില്ലയുടെ സാംസ്‌കാരിക പൗരാണിക പൈതൃകം വ്യക്തമാക്കുന്ന ഫോട്ടോ, കലാവസ്തു പ്രദര്‍ശനം, ജില്ലാ രൂപീകരണവികസന കാര്യങ്ങളില്‍ മുസ്‌ലിം ലീഗിന്റെ പങ്ക് വ്യക്തമാക്കുന്ന വിവിധ ഡോക്യുമെന്ററികള്‍, ജില്ലയുടെ രുചി ഭേദങ്ങളെ പരിചയപ്പെടുത്തുന്ന ഭക്ഷ്യമേള, സാംസ്‌കാരിക പൈതൃകം വ്യക്തമാക്കുന്ന കലാ പരിപാടികള്‍ എന്നിവ ഉള്‍പ്പെടുത്തി 'മലപ്പുറം ഫെസ്റ്റ്' എന്ന പേരില്‍ ജിദ്ദയില്‍ എക്‌സിബിഷനും നടക്കും.

മലപ്പുറം ജില്ലാ കെഎംസിസി രൂപീകരണം തൊട്ട് ഇന്ന് വരെ കെഎംസിസി പ്രവര്‍ത്തനങ്ങളില്‍ സജീവമായവരേയും 'ജില്ലാ കെഎംസിസി കുടുംബ സുരക്ഷാ പദ്ധതിയില്‍' തുടര്‍ച്ചയായ 19 വര്‍ഷം അംഗങ്ങളായവരേയും ആദരിക്കുന്ന 'തലമുറ സ്‌നേഹ സംഗമം' ആണ് മറ്റൊരു പരിപാടി.

വാര്ത്താ മ്മേളനത്തില്‍ ജില്ലാ ഭാരവാഹികളായ ബാബു നഹ്ദി, ഇല്യാസ് കല്ലിങ്ങല്‍, ഹബീബ് കല്ലന്‍, മജീദ് അരിമ്പ്ര, ജുനെസ് കെ ടി സംബന്ധിച്ചു. 

Tags:    

Similar News