'മൈത്രി മഴവില്ല് 2019' ചിത്രരചനാ മല്‍സരം 25ന്

തഹ്‌ലിയ സ്ട്രീറ്റിലെ നോവല്‍ ഇന്റര്‍നാഷനല്‍ സ്‌കൂളിലാണ് വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണി മുതല്‍ 4 മണി വരെ മല്‍സരം നടക്കുക.

Update: 2019-10-10 16:42 GMT

ജിദ്ദ: ജിദ്ദയിലും പരിസരപ്രദേശങ്ങളിലുമുള്ള ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്കായി മൈത്രി ജിദ്ദ സംഘടിപ്പിക്കുന്ന 'മൈത്രി മഴവില്ല് 2019' ചിത്രരചനാ കളറിങ് മല്‍സരം ഈമാസം 25 ലേക്ക് മാറ്റിയതായി സംഘാടകര്‍ അറിയിച്ചു. ഇതോടൊപ്പം സ്ത്രീകള്‍ക്കായി 'പെണ്‍വര 2019' എന്ന പേരില്‍ ഒരു ചിത്രരചനാ മല്‍സരമുണ്ടായിരിക്കും.

തഹ്‌ലിയ സ്ട്രീറ്റിലെ നോവല്‍ ഇന്റര്‍നാഷനല്‍ സ്‌കൂളിലാണ് വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണി മുതല്‍ 4 മണി വരെ മല്‍സരം നടക്കുക. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ തുടരുന്നതായി പ്രോഗ്രാം കണ്‍വീനര്‍ തെക്കേടത്തും പ്രോഗ്രാം ഡയറക്ടര്‍ ആര്‍ട്ടിസ്റ്റ് അജയകുമാറും അറിയിച്ചു. https://tinyurl.com/y2lrv5bo എന്ന ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യാം. വിജയികള്‍ക്ക് നവംബര്‍ 15ന് മൈത്രി ശിശുദിനാഘോഷത്തില്‍ ഉപഹാരങ്ങള്‍ നല്‍കുമെന്ന് സംഘാടകര്‍ അറിയിച്ചു. 

Tags: