ബഹറയ്ന്‍ പ്രധാനമന്ത്രിയുടെ നിര്യാണത്തില്‍ എം എ യൂസഫലി ദുഖം രേഖപ്പെടുത്തി

Update: 2020-11-11 11:54 GMT

ബഹ്‌റയ്ന്‍: ബഹറയ്ന്‍ പ്രധാനമന്ത്രി ശൈഖ് ഖലീഫ ബിന്‍ സല്‍മാന്‍ അല്‍ ഖലീഫ രാജകുമാരന്റെ ആകസ്മികമായ നിര്യാണം ഏറെ വേദനയോടെയും ദു:ഖത്തോടെയുമാണ് ശ്രവിച്ചതെന്ന് പ്രവാസി വ്യവസായ പ്രമുഖന്‍ എം എ യൂസഫില. പ്രജാക്ഷേമ തല്‍പരനായ അദ്ദേഹം ബഹറയ്‌നിലെ സാമൂഹിക-സാംസ്‌കാരിക- വിദ്യാഭ്യാസ-വാണിജ്യ-വ്യവസായ മേഖലകളെ കൂടുതല്‍ ഉന്നതിയിലെത്തിക്കുന്നതില്‍ അത്യധികം ശ്രദ്ധകാണിച്ചിരുന്നു. വിവിധ പരിപാടികളില്‍ പങ്കെടുക്കുമ്പോഴൊക്കെ അദ്ദേഹം എന്നോട് കാണിച്ച സ്‌നേഹവും അടുപ്പവും ഞാന്‍ ബഹുമാനപുരസ്സരം ഓര്‍മിക്കുന്നു. ശൈഖ് ഖലീഫ രാജകുമാരന്റെ വിയോഗം താങ്ങാനുള്ള കരുത്ത് ബഹറയ്ന്‍ രാജാവ്, കിരീടാവകാശി, രാജകുടുംബാംഗങ്ങള്‍, ബഹറയ്ന്‍ ജനത എന്നിവര്‍ക്ക് സര്‍വശക്തനായ അല്ലാഹു നല്‍കട്ടെ എന്ന് പ്രാര്‍ഥിക്കുന്നതോടൊപ്പം അദ്ദേഹത്തിന് അല്ലാഹു പൊറുത്തുകൊടുക്കട്ടെയെന്നും യൂസഫലി അനുശോചന സന്ദേശത്തില്‍ വ്യക്തമാക്കി.

MA Yusafali mourns death of Bahrain Prime Minister

Tags:    

Similar News