വിശാലമായ സൗകര്യങ്ങളോടെ ലുലു മാള്‍ ഇനി ദമ്മാം നഗരഹൃദയത്തിലും

ആഗോളതലത്തില്‍ 161 ാമത്തെയും സൗദിയിലെ 16 ാമത്തെയും ഹൈപ്പര്‍ മാര്‍ക്കറ്റാണ് ദമ്മാം കിങ് ഫഹദ് റോഡില്‍ ഉപഭോക്താക്കള്‍ക്കായി തുറക്കപ്പെട്ടത്.

Update: 2019-02-25 07:18 GMT

ദമ്മാം: വിശാലമായ സൗകര്യങ്ങളോടെ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് അടങ്ങുന്ന ലുലു മാള്‍ ദമ്മാം നഗരഹൃദയത്തില്‍ പ്രവര്‍ത്തനമാരംഭിച്ചു. ആഗോളതലത്തില്‍ 161 ാമത്തെയും സൗദിയിലെ 16 ാമത്തെയും ഹൈപ്പര്‍ മാര്‍ക്കറ്റാണ് ദമ്മാം കിങ് ഫഹദ് റോഡില്‍ ഉപഭോക്താക്കള്‍ക്കായി തുറക്കപ്പെട്ടത്. പ്രമുഖവ്യക്തിത്വങ്ങളടങ്ങിയ പ്രൗഡഗംഭീരമായ സദസ്സിനെ സാക്ഷിനിര്‍ത്തി കിഴക്കന്‍ പ്രവിശ്യാ മേയര്‍ എഞ്ചിനീയര്‍ ഫഹദ് അല്‍ ജാബിര്‍ ഉദ്ഘാടന കര്‍മം നിര്‍വഹിച്ചു. 4 നിലകളിലായി 580,000 ചതുരശ്ര അടി വലിപ്പമുള്ള ലുലുമാളില്‍ ഭക്ഷ്യശാലകള്‍, വിനോദകേന്ദ്രങ്ങള്‍, ആഗോള ബ്രാന്റുകളുടെ ഉല്‍പ്പന്നങ്ങള്‍ എന്നിവ സജ്ജീകരിച്ചിട്ടുണ്ട്.

കിഴക്കന്‍ പ്രവിശ്യയിലെ ആദ്യ സിനിമാ ശാലകള്‍ പ്രവര്‍ത്തനമാരംഭിക്കുന്നത് ലുലു മാളിലാണ് എന്നതും പ്രത്യേകതയാണ്. 6 മള്‍ട്ടി പ്ലക്‌സ് സിനിമാ ശാലകളാണ് 2019 മധ്യത്തോടെ ലുലു മാളില്‍ തുറക്കപ്പെടുന്നത്. വേള്‍ഡ് ക്ലാസ് ഷോപ്പിങ് എന്നതിനപ്പുറം സൗദി പൗരന്‍മാര്‍ക്ക് വിശാലമായ തൊഴിലവസരങ്ങള്‍ തുറക്കുക കൂടിയാണ് ലുലു ഗ്രൂപ്പിന്റെ ഉദ്ദേശമെന്ന് ഉദ്ഘാടനശേഷം മാധ്യമപ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലി അഭിപ്രായപ്പെട്ടു.നിലവില്‍ 3050 സ്വദേശികള്‍ ലുലുവില്‍ ജീവനക്കാരായുണ്ടെന്നും 2020 ഓടെ അത് 5,000 ആയി ഉയര്‍ത്തുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ഉദ്ഘാടനത്തോടനുബന്ധിച്ച് ജാഗ്വാര്‍ കാര്‍ ഉള്‍പ്പെടുന്ന വലിയ ഓഫറുകളാണ് ലുലു ഉപഭോക്താക്കള്‍ക്കായി പ്രഖ്യാപിച്ചിരിക്കുന്നത്.

Tags:    

Similar News