ഷാര്‍ജയില്‍ കവര്‍ച്ചക്കാരെ പ്രതിരോധിച്ച ലുലു ജീവനക്കാര്‍ക്ക് പ്രൊമോഷനും പാരിതോഷികവും

കണ്ണൂര്‍ സ്വദേശി മുക്താറും ഹൈദരാബാദ് സ്വദേശി അസ്‌ലം പാഷയുമാണ് ആയുധവുമായി കവര്‍ച്ച നടത്താന്‍ എത്തിയ രണ്ട് പേരില്‍ ഒരാളെ കീഴടക്കും കവര്‍ച്ചാ ശ്രമം പരാജയപ്പെടുത്തുകയുമായിരുന്നു.

Update: 2019-03-14 16:56 GMT

ഷാര്‍ജ: അല്‍ വഹ്ദയിലുള്ള ലുലു മാളില്‍ കവര്‍ച്ചക്കെത്തിയ ആഫ്രിക്കന്‍ വംശജരെ ധീരമായി പ്രതിരോധിച്ച മലയാളി അടക്കം രണ്ട് ജീവനക്കാര്‍ക്ക് പാരിതോഷികവും പ്രൊമോഷനും നല്‍കിയതായി ലുലു ഗ്രൂപ്പ് വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. കണ്ണൂര്‍ സ്വദേശി മുക്താറും ഹൈദരാബാദ് സ്വദേശി അസ്‌ലം പാഷയുമാണ് ആയുധവുമായി കവര്‍ച്ച നടത്താന്‍ എത്തിയ രണ്ട് പേരില്‍ ഒരാളെ കീഴടക്കും കവര്‍ച്ചാ ശ്രമം പരാജയപ്പെടുത്തുകയുമായിരുന്നു. ജോലി ചെയ്യുന്ന സ്ഥാപനത്തിനോട് ചെയ്ത ആത്മാര്‍ത്ഥതയെ പ്രോല്‍സാഹിപ്പിക്കാനാണ് ഈ നടപടിയെന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ യുസുഫലി എംഎ പറഞ്ഞു. സംഭവ സ്ഥലത്ത് നിന്നും ഓടി രക്ഷപ്പെട്ട ഒരു പ്രതിയെ ഉടനെ തന്നെ പിടികൂടിയ ഷാര്‍ജ പോലീസിനെ യുസുഫലി അഭിനന്ദിച്ചു.




Tags: