രണ്ട് തൊഴിലുകള്‍ കൂടി സ്വദേശിവത്കരിക്കും: സൗദി തൊഴില്‍ മന്ത്രാലയം

സൗദി സ്വദേശികള്‍ക്കിടയില്‍ തൊഴില്‍ അന്വേഷകരില്‍ 80 ശതമാനവും വനിതകളാണ്. മൂന്ന് മാസത്തിനുള്ളില്‍ സമ്പൂര്‍ണ സ്വദേശി വത്കരണം നടപ്പാക്കേണ്ട തൊഴിലുകള്‍ ഏതെന്ന് വ്യക്തമാക്കും.

Update: 2020-01-06 02:14 GMT

ദമ്മാം(സൗദി): രണ്ടു മേഖലകളില്‍ കൂടി സമ്പുര്‍ണ സ്വദേശിവത്കരണം നടപ്പാക്കുമെന്ന് സൗദി തൊഴില്‍-സാമുഹ്യ ക്ഷേമ മന്ത്രാലയം വ്യക്തമാക്കി. സൗദി സ്വദേശികള്‍ക്കിടയില്‍ തൊഴില്‍ അന്വേഷകരില്‍ 80 ശതമാനവും വനിതകളാണ്. മൂന്ന് മാസത്തിനുള്ളില്‍ സമ്പൂര്‍ണ സ്വദേശി വത്കരണം നടപ്പാക്കേണ്ട തൊഴിലുകള്‍ ഏതെന്ന് വ്യക്തമാക്കും. എല്ലാവര്‍ഷവും സ്വദേശിവത്കരണ തോത് ഉയര്‍ത്തി കൊണ്ട് വരാനാണ് ഉദ്ദേശിക്കുന്നതെന്ന് തൊഴില്‍ സാമുഹ്യ മന്ത്രാലയം അണ്ടര്‍ സെക്രട്ടറി സുലൈമാന്‍ അല്‍ബദ്ദാഹ് വ്യക്തമാക്കി.




Tags: