ഈയാഴ്ച്ച ലോകത്ത് ഏറ്റവും കൂടുതല്‍ ചൂട് രേഖപ്പെടുത്തിയത് കുവൈത്തില്‍

അതേ സമയം, മിത്രിബാഹില്‍ ശനിയാഴ്ച്ചത്തെ ചൂട് 52.2 ഡിഗ്രിയായിരുന്നുവെന്ന് സൗദി ജ്യോതിശാസ്ത്രജ്ഞനെ ഉദ്ധരിച്ച് കുവൈത്ത് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. എന്നാല്‍, ചൊവ്വാഴ്ച്ചത്തെ ചൂടാണ് ഏറ്റവും കൂടിയതെന്നാണ് എല്‍ ഡൊറാഡോ പറയുന്നത്.

Update: 2019-06-11 14:28 GMT

കുവൈത്ത് സിറ്റി: കഴിഞ്ഞ 24 മണിക്കൂറിനിടെ ലോകത്ത് ഏറ്റവും കൂടുതല്‍ ചൂട് രേഖപ്പെടുത്തി കുവൈത്ത്. കാലവാസ്ഥാ വെബ്‌സൈറ്റായ എല്‍ ഡോറാഡോയുടെ റിപോര്‍ട്ട് പ്രകാരം മിത്രിബാഹിന്റെ വടക്ക് ഭാഗത്ത് 51.4 ഡിഗ്രി സെല്‍ഷ്യസാണ് രേഖപ്പെടുത്തിയത്. അതേ സമയം, മിത്രിബാഹില്‍ ശനിയാഴ്ച്ചത്തെ ചൂട് 52.2 ഡിഗ്രിയായിരുന്നുവെന്ന് സൗദി ജ്യോതിശാസ്ത്രജ്ഞനെ ഉദ്ധരിച്ച് കുവൈത്ത് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. എന്നാല്‍, ചൊവ്വാഴ്ച്ചത്തെ ചൂടാണ് ഏറ്റവും കൂടിയതെന്നാണ് എല്‍ ഡൊറാഡോ പറയുന്നത്.

ലോകത്തെ ഏറ്റവും കൂടിയ ചൂടുള്ള 15 മേഖലകളില്‍ നാലെണ്ണം കുവൈത്തിലാണ്. സുലൈബിയ(50.9) രണ്ടാം സ്ഥാനത്തും ജഹ്‌റ(50 ഡിഗ്രി) ആറാം സ്ഥാനത്തും അബ്ദാലി(49.6 ഡിഗ്രി) ഒമ്പതാം സ്ഥാനത്തും നില്‍ക്കുന്നു. ചൂടിന്റെ കാര്യത്തില്‍ 12ാം സ്ഥാനത്തുള്ളത് കുവൈത്ത് ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ടാണ്(49.5 ഡിഗ്രി). 2016 ജൂലൈ 21ന് മിത്രിബാഹില്‍ 54 ഡിഗ്രി ചൂട് രേഖപ്പെടുത്തിയത ലോക റെക്കോഡാണ്.

മിക്ക പ്രദേശങ്ങളിലും 50 ഡിഗ്രി സെല്‍ഷ്യസിന് മുകളിലാണ് താപനില. കനത്ത ചൂടിനെ തുടര്‍ന്ന് വാഹനങ്ങളുടെ ടയറുകളും ഗ്ലാസ്സുകളും പൊട്ടുന്നത് പതിവായിട്ടുണ്ട്. ഉച്ചസമയത്ത് പലയിടത്തും എയര്‍കണ്ടീഷണറുകള്‍ പ്രവര്‍ത്തിക്കുന്നില്ല. എയര്‍കണ്ടീഷനറുകളുടെ പ്രവര്‍ത്തനക്ഷമത നിലവിലുള്ള ചൂടിനെ പ്രതിരോധിക്കാന്‍ പര്യാപ്തമല്ലെന്നതാണ് കാരണം. ഇതുമൂലം എയര്‍കണ്ടീഷണറുകളുടെ സര്‍വീസ് സെന്ററില്‍ വലിയ തോതിലുള്ള തിരക്കാണ് അനുഭവപ്പെടുന്നത്.

പകല്‍ സമയത്ത് പുറത്തിറങ്ങാന്‍ പറ്റാത്ത സാഹചര്യമാണ് നിലവില്‍. തുറസ്സായ സ്ഥലത്തു ജോലി ചെയ്യുന്നവര്‍ക്കുള്ള ഉച്ച വിശ്രമം നിഷേധിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്ന് മാനവശഷി അതോറിറ്റി മുന്നറിയിപ്പു നല്‍കി. താപനില ഉയര്‍ന്നതോടെ ഖബറടക്ക സമയത്തിലും മാറ്റം വരുത്തി. രാവിലെ 9 മണിമുതല്‍ വൈകിട്ട് നാലുമണി വരെയുള്ള ചടങ്ങുകള്‍ ഒഴിവാക്കി. 

Tags:    

Similar News