സമ്പൂര്‍ണ കര്‍ഫ്യൂവിനുശേഷം നടപ്പാക്കാനുദ്ദേശിക്കുന്ന പദ്ധതിയുടെ രൂപരേഖ ചര്‍ച്ച ചെയ്ത് കുവൈത്ത് പാര്‍ലമെന്റ്

രണ്ടുമീറ്ററില്‍ കുറയാതെ സാമൂഹിക അകലം പാലിക്കണം (ഒരാള്‍ക്ക് 10 ചതുരശ്ര മീറ്റര്‍ എന്ന നിലയില്‍). നിര്‍ബന്ധമായും മാസ്‌ക് ധരിക്കണം.

Update: 2020-05-28 08:45 GMT

കുവൈത്ത് സിറ്റി: സമ്പൂര്‍ണ കര്‍ഫ്യൂവിന് ശേഷം നടപ്പാക്കാനുദ്ദേശിക്കുന്ന പദ്ധതികള്‍ എംപിമാരുമായി ചേര്‍ന്ന യോഗത്തില്‍ കുവൈത്ത് സര്‍ക്കാര്‍ അവതരിപ്പിച്ചു. തൊഴിലിടങ്ങളില്‍ പാലിക്കേണ്ട പ്രധാനപ്പെട്ട നിര്‍ദേശങ്ങള്‍ ഇവയാണ്.

രണ്ടുമീറ്ററില്‍ കുറയാതെ സാമൂഹിക അകലം പാലിക്കണം (ഒരാള്‍ക്ക് 10 ചതുരശ്ര മീറ്റര്‍ എന്ന നിലയില്‍).

ഓഫിസുകളിലെ കസേരകളും ഫര്‍ണീച്ചറുകളും രണ്ട് മീറ്റര്‍ ദൂരത്തില്‍ കുറയാതെ ക്രമീകരിക്കണം.

ആരാധനയിടങ്ങളിലും വിശ്രമമുറികളിലും ഒത്തുചേരല്‍ പാടില്ല. കൂട്ടംകൂടി ആഹാരം കഴിക്കരുത്.

ജോലിസ്ഥലങ്ങളിലും മറ്റും ആഹാരം സ്വന്തമായി കൊണ്ടുവരാം.

നിയന്ത്രണങ്ങളെക്കുറിച്ച് അറിയിക്കാനും മറ്റു വിവരങ്ങള്‍ക്കും ജോലിസ്ഥലങ്ങളിലും നിറമുള്ള സ്റ്റിക്കറുകളില്‍ സൈന്‍ ബോര്‍ഡ് സ്ഥാപിക്കണം.

വ്യക്തിഗത സുരക്ഷാ ഉപകരണങ്ങള്‍ എങ്ങനെ ഉപയോഗിക്കാമെന്നത് സംബന്ധിച്ച് ജീവനക്കാര്‍ക്ക് പരിശീലനം നല്‍കണം.

ജീവനക്കാരും സന്ദര്‍ശകരുമായി അടുത്തിടപഴകാന്‍ പാടില്ല.

വ്യക്തിഗത സംരക്ഷണം.

നിര്‍ബന്ധമായും മാസ്‌ക് ധരിക്കണം.

സാധാരണയായി ഉപയോഗിക്കുന്ന മീറ്റിങ് റൂമുകള്‍, ടേബിളുകള്‍, ബോര്‍ഡുകള്‍ തുടങ്ങിയവ ഉപയോഗിക്കരുത്.

വാഷ്റൂം പോലെയുള്ളവ വൃത്തിയായി സൂക്ഷിക്കുക. മാസ്‌ക്, സാനിറ്റൈസര്‍, ഗ്ലൗസ്, മറ്റു സുരക്ഷാ ഉപകരണങ്ങള്‍ എന്നിവ ഉപയോഗിക്കുക.

സോപ്പ്, ഹാന്‍ഡ് വാഷര്‍ എന്നിവ ഉപയോഗിക്കുക.

കറന്‍സി വഴിയുള്ള ഇടപാടുകള്‍ പാടില്ല. സ്പര്‍ശനേതര ഇലക്ട്രോണിക് കമ്മ്യൂണിക്കേഷനുകള്‍ ആശ്രയിക്കുക. 

Tags:    

Similar News