കുവൈത്തില്‍ ഇഖാമ പുതുക്കാന്‍ പുതിയ ഉത്തരവ്; കമ്പനികള്‍ പ്രതിസന്ധിയില്‍

താമസകാര്യ വകുപ്പ്് ഇറക്കിയ ഉത്തരവ് മലയാളികളുടേതടക്കമുള്ള നിരവധി കമ്പനികളെ പ്രയാസത്തിലാക്കും.

Update: 2019-04-12 01:32 GMT

കുവൈത്ത് സിറ്റി: കമ്പനികള്‍ക്ക് ആറുമാസം ലൈസന്‍സില്ലെങ്കില്‍ തൊഴിലാളികള്‍ക്ക് ഇഖാമ പുതുക്കി നല്‍കില്ലെന്ന് കുവൈത്ത്. താമസകാര്യ വകുപ്പ്് ഇറക്കിയ ഉത്തരവ് മലയാളികളുടേതടക്കമുള്ള നിരവധി കമ്പനികളെ പ്രയാസത്തിലാക്കും.

തൊഴിലാളികളുടെ ഇഖാമ പുതുക്കുന്നതിന് കമ്പനികളുടെ ലൈസന്‍സ് കാലാവധി മാനദണ്ഡമാക്കിയതോടെയാണ് കമ്പനികള്‍ പ്രതിസന്ധിയിലായത്. കമ്പനികളുടെ ലൈസന്‍സ് കാലാവധി 6 മാസത്തില്‍ കുറവാണെങ്കില്‍ ജീവനക്കാരുടെ ഇഖാമ പുതുക്കി നല്‍കേണ്ടന്നാണ് താമസ കാര്യ വകുപ്പിന്റെ നിലപാട്.

വാണിജ്യ മന്ത്രാലയത്തെ സമീപിച്ച് ലൈസന്‍സ് കാലാവധി നീട്ടി വാങ്ങാനാണ് താമസകാര്യ വകുപ്പിന്റെ നിര്‍ദേശം. സാധാരണ ഗതിയില്‍ 3 മുതല്‍ 5 വര്‍ഷം വരെയാണ് വാണിജ്യ ലൈസന്‍സിന്റെ കാലാവധി. കാലാവധി പൂര്‍ത്തിയായതിന് ശേഷമോ തൊട്ടു മുന്‍പോ മാത്രമാണ് ലൈസന്‍സ് പുതുക്കി നല്‍കുന്നത്. എന്നാല്‍, ഇഖാമ നടപടികള്‍ക്ക് തടസം നേരിടുന്നതിനാല്‍ കാലാവധി അവസാനിക്കുന്നതിന് മുന്‍പേ ലൈസന്‍സ് പുതുക്കി നല്‍കണമെന്നാവശ്യപ്പെട്ട് നിരവധി കമ്പനികള്‍ വാണിജ്യ മന്ത്രാലയത്തെ സമീപിച്ചിട്ടുണ്ട്. 

Tags:    

Similar News