കുവൈത്തില്‍ ഇന്ന് 718 പേര്‍ക്ക് കൊവിഡ്; നാല് മരണം

Update: 2020-11-13 12:49 GMT
കുവൈത്ത് സിറ്റി : കുവൈത്തില്‍ കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 718 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം ഒന്നേ കാല്‍ ലക്ഷം കവിഞ്ഞു 135650ആയി. .നാലുപേര്‍ കൂടി മരിച്ചതോടെ രാജ്യത്തെ കൊവിഡ് മരണം 833 ആയി. ഇതടക്കം ഇന്ന് വരെ ആകെ കൊറോണ വൈറസ് ബാധയേറ്റവരുടെ എണ്ണം ഒന്നേ കാല്‍ ലക്ഷം കവിഞ്ഞു 135650ആയി. 751പേര്‍ ഇന്ന് രോഗ മുക്തരായി ഇതോടെ ആകെ രോഗ മുക്തി നേടിയവരുടെ എണ്ണം ഒന്നേകാല്‍ ലക്ഷം കവിഞ്ഞു കടന്നു 126344ആയി. ആകെ 8473പേരാണു ഇപ്പോള്‍ ചികില്‍സയില്‍ കഴിയുന്നത്. ഇവരില്‍ 110 പേര്‍ തീവ്ര പരിചരണ വിഭാഗത്തിലാണു കഴിയുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 7834 പേര്‍ പരിശോധനക്ക് വിധേയരായി. ആകെ പരിശോധനക്ക് വിധേയരായവരുടെ എണ്ണം 10 ലക്ഷം കവിഞ്ഞു.




Similar News