കുവൈത്തില്‍ കൊറോണ ബാധിതരുടെ എണ്ണത്തില്‍ ഇന്ന് റെക്കോര്‍ഡ് വര്‍ധന
195 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 526 പേര്‍ക്കാണു ഇന്ന് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഇതടക്കം ഇന്നുവരെ രാജ്യത്ത് ആകെ കൊറോണ വൈറസ് ബാധയേറ്റവരുടെ എണ്ണം 5,804 ആയി.
കുവൈത്ത് സിറ്റി: കുവൈത്തില്‍ കൊറോണ വൈറസ് ബാധിതരുടെ എണ്ണത്തില്‍ ഇന്ന് റെക്കോര്‍ഡ് വര്‍ധനവ് രേഖപ്പെടുത്തി. 195 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 526 പേര്‍ക്കാണു ഇന്ന് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഇതടക്കം ഇന്നുവരെ രാജ്യത്ത് ആകെ കൊറോണ വൈറസ് ബാധയേറ്റവരുടെ എണ്ണം 5,804 ആയി. ഇവരില്‍ 2,492 പേര്‍ ഇന്ത്യാക്കാരാണ്. ഇന്ന് രോഗബാധ സ്ഥിരീകരിക്കപ്പെട്ട 195 ഇന്ത്യക്കാരില്‍ മുഴുവന്‍ പേര്‍ക്കും മുമ്പ് രോഗം സ്ഥിരീകരിക്കപ്പെട്ടവരുമായുള്ള സമ്പര്‍ക്കം വഴിയാണ് ബാധയേറ്റത്.
ഇന്ന് റിപോര്‍ട്ട് ചെയ്യപ്പെട്ട ആകെ രോഗികളില്‍ 520 പേര്‍ക്ക് രോഗബാധയേറ്റവരുമായുള്ള സമ്പര്‍ക്കം വഴിയും 6 പേര്‍ കഴിഞ്ഞ ദിവസങ്ങളില്‍ അമേരിക്കയില്‍നിന്നും ഒഴിപ്പിച്ചുകൊണ്ടുവന്നവരാണ്. ഇവര്‍ 6 പേരും സ്വദേശികളാണ്. ഇന്ന് രോഗം സ്ഥിരീകരിക്കപ്പെട്ട മറ്റു രാജ്യക്കാരുടെ എണ്ണം ഇപ്രകാരമാണ്. സ്വദേശികള്‍- 86, ഈജിപ്തുകാര്‍- 66, ബംഗ്ലാദേശികള്‍- 76. മറ്റുള്ളവര്‍ വിവിധ രാജ്യക്കാരുമാണ്.
ഇന്ന് 85 പേരാണു രോഗമുക്തി നേടിയത്. ഇതോടെ ആകെ രോഗം സുഖമായവരുടെ എണ്ണം 2,032 ആയി. ആകെ 3,732 പേരാണു ഇപ്പോള്‍ ചികില്‍സയില്‍ കഴിയുന്നത്. ഇവരില്‍ 90 പേര്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്നവരാണെന്നും 31 പേരുടെ നില ഗുരുതരമാണെന്നും ആരോഗ്യമന്ത്രാലയം വക്താവ് അബ്ദുല്ല അല്‍സനദ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.