കെഎംസിസി ബഹ്‌റയ്ന്‍ വയനാട്: ഹരിതം 22 പ്രവര്‍ത്തന സംഗമം ശനിയാഴ്ച

കെഎംസിസി ബഹ്‌റയ്ന്‍ പ്രസിഡന്റ് ഹബീബ് റഹ്മാന്‍ ഉദ്ഘാടനം ചെയ്യും. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ട്രഷറര്‍ പി ഇസ്മായില്‍ വയനാട് മുഖ്യപ്രഭാഷണം നടത്തും.

Update: 2022-10-20 16:36 GMT

മനാമ: കെഎംസിസി ബഹ്‌റയ്ന്‍ വയനാട് ജില്ല കമ്മിറ്റി ഹരിതം 22 എന്ന ശീര്‍ഷകത്തില്‍ പ്രവര്‍ത്തന സംഗമം 22ന് രാത്രി ഏഴിന് മനാമ കെഎംസിസി ആസ്ഥാന മന്ദിരത്തിലെ ഹൈദരലി ശിഹാബ് തങ്ങള്‍ ഓഡിറ്റോറിയത്തില്‍ നടത്തും. കെഎംസിസി ബഹ്‌റയ്ന്‍ പ്രസിഡന്റ് ഹബീബ് റഹ്മാന്‍ ഉദ്ഘാടനം ചെയ്യും. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ട്രഷറര്‍ പി ഇസ്മായില്‍ വയനാട് മുഖ്യപ്രഭാഷണം നടത്തും.

ടി സിദ്ധീഖ് എംഎല്‍എ, ഫാത്തിമ തഹ്ലിയ മുഖ്യാതിഥികളായിരിക്കും. കെഎംസിസി സംസ്ഥാന, ജില്ല, മണ്ഡലം, പഞ്ചായത്ത് നേതാക്കളും കെഎംസിസി പ്രവര്‍ത്തകരും, വനിതാ വിങ് പ്രവര്‍ത്തകരും പങ്കെടുക്കും.

കെഎംസിസി സംസ്ഥാന സെക്രട്ടറിമാരായ കെ കെ സി മുനീര്‍, റഫീഖ് തോട്ടകര, കെഎംസിസി വയനാട് ജില്ല പ്രസിഡന്റ് ഹുസൈന്‍ മുട്ടില്‍, ജനറല്‍ സെക്രട്ടറി ഹുസൈന്‍ മക്കിയാട്, ട്രഷറര്‍ റിയാസ് പന്തിപൊയില്‍, ഓര്‍ഗനൈസിങ് സെക്രട്ടറി ഫത്ഹുദ്ധീന്‍ മേപ്പാടി, പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ ആര്‍ വി ഷഫീഖ് വൈസ് പ്രസിഡന്റുമാരായ മുഹ്‌സിന്‍ മന്നത്, ഷാഫി ബത്തേരി തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.





Tags:    

Similar News