കേരള കലാ സാഹിതി രുചിലയം 2019 സംഘടിപ്പിക്കുന്നു

Update: 2019-04-17 18:30 GMT

ജിദ്ദ: ജിദ്ദയിലെ പ്രവാസി മലയാളികളുടെ സംഘടനയായ കേരള കലാസാഹിതിയുടെ ആഭിമുഖ്യത്തില്‍ ഈ മാസം 26ന് രുചിലയം 2019 എന്ന പേരില്‍ കുടുംബങ്ങള്‍ക്കായി പാചകമത്സരവും കുട്ടികള്‍ക്കായി സെമി ക്ലാസിക്കല്‍ സിനിമാറ്റിക് ഗ്രൂപ്പ് നൃത്തമത്സരങ്ങളും സംഘടിപ്പിക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

നാലു ഇനങ്ങളിലായാണ് ലൈവ് കുക്കിങ് മല്‍സരം. ഒരുകുടുംബത്തിലെ അംഗങ്ങള്‍ക്ക് ഒരേ ടീമില്‍ ഒരുമിച്ച് മത്സരത്തില്‍ മാറ്റുരയ്ക്കാം. ബീഫ് മസാല, ഫിഷ് കറി, ചിക്കന്‍ കറി, പാലട പായസം എന്നീ വിഭവങ്ങളാണ് പാചകമല്‍സരത്തില്‍ തയാറേക്കണ്ടത്. ഏഴു മുതല്‍ 15 വയസ്സ് വരെയുള്ളവര്‍ക്ക് സെമി ക്ലാസിക്കല്‍ സിനിമാറ്റിക് നൃത്ത മല്‍സരങ്ങളില്‍ പങ്കെടുക്കാം. മത്സരാര്‍ത്ഥികള്‍ താഴെകൊടുത്തിരിക്കുന്ന നമ്പറുകളില്‍ ബന്ധപ്പെടേണ്ടതാണ്.

0507864151, 0535079002, 0508350151, 0572558746

മുസാഫിര്‍, നൗഷാദ് റാവുത്തര്‍, ജി പ്രസാദ്, സന്തോഷ് വടവട്ടത്, ഷാജഹാന്‍ വലിയകത്ത്, ഷാനവാസ്, റോയ് മാത്യു വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു. 

Tags: