നാളെ നാട്ടിലേക്ക് പോകാനിരുന്ന കണ്ണൂര്‍ സ്വദേശി അല്‍ കോബാറില്‍ മരിച്ചു
കണ്ണുര്‍ വലിയന്നൂര്‍ എന്‍ കെ ഇബ്രാഹിം (61) ആണ് ഹൃദയാഘാതത്തെ തുടര്‍ന്ന് അല്‍ കോബാറിലെ താമസ സ്ഥലത്ത് മരിച്ചത്.
ദമ്മാം: നാളെ രാവിലെ നാട്ടിലേക്കു പോകാനിരുന്ന മലയാളി അല്‍ കോബാറില്‍ മരിച്ചു. കണ്ണുര്‍ വലിയന്നൂര്‍ എന്‍ കെ ഇബ്രാഹിം (61) ആണ് ഹൃദയാഘാതത്തെ തുടര്‍ന്ന് അല്‍ കോബാറിലെ താമസ സ്ഥലത്ത് മരിച്ചത്. നാട്ടിലേക്ക് കൊണ്ടുപോകാനുള്ള സാധനങ്ങള്‍ പായ്ക്ക് ചെയ്തതിനുശേഷം കൂടെ താമസിക്കുന്ന സുഹൃത്ത്, ഇബ്രാഹിമിന് വേണ്ടി മൊബൈല്‍ ഫോണ്‍ വാങ്ങി കടയില്‍ പോയി തിരിച്ചു വരുമ്പോള്‍ മരിച്ചു കിടക്കുന്നതാണ് കണ്ടത്.
ഹൃദയാഘാതമാണ് മരണ കാരണം. 20 വര്‍ഷത്തോളമായി അല്‍ കോബാര്‍ തുക്ബയില്‍ സ്പെയര്‍ പാര്‍ട്സ് കച്ചവടം ചെയ്തു വരികയായിരുന്നു. നസീമയാണ് ഭാര്യ. മക്കള്‍: ജുനൈദ, ഇബ്നാസ്, നിഹാല.