കനിവ് കമ്പവലി: റെഡ് അറേബ്യ ചാംപ്യന്മാര്
കനിവ് റിയാദ് ബി ടീം മൂന്നാംസ്ഥാനവും ആഹാസവന്സ് കല്ലൂസ് ദമ്മാം നാലാം സ്ഥാനവും കരസ്ഥമാക്കി.
റിയാദ്: കനിവ് സൗഹൃദവേദി റിയാദ് 8ാമത് വാര്‍ഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച കമ്പവലി മല്‍സരത്തില്‍ കനിവ് എ ടീമിനെ പരാജയപ്പെടുത്തി റെഡ് അറേബ്യ ചാംപ്യന്മാരായി. കനിവ് റിയാദ് ബി ടീം മൂന്നാംസ്ഥാനവും ആഹാസവന്സ് കല്ലൂസ് ദമ്മാം നാലാം സ്ഥാനവും കരസ്ഥമാക്കി. കമ്പവലി ആസ്വാദകരെ ആവേശംകൊള്ളിച്ച മല്‍സരങ്ങളാണ് നടന്നത്. നെസ്റ്റോ ഹൈപ്പര്‍ മാര്‍ക്കറ്റ് സ്പോണ്സര് ചെയ്ത പ്രൈസ് മണിക്കും റിയല്‍ കേരള എഫ്സി സ്പോണ്സര് ചെയ്ത ട്രോഫിയും ഉള്‍പ്പടെ 8 പ്രൈസ് മണിയോടെയാണ് മല്‍സരം നടന്നത്.
ഷിഹാബ് കൊട്ടകാട് പരിപാടി ഉദ്ഘാടനം ചെയ്തു. കനിവ് റിയാദ് സെക്രട്ടറി ടി സി ബഷീര്‍ അധ്യക്ഷനായിരുന്നു. മുഖ്യാതിഥികളായി ഷിഹാബ് കൊട്ടുകാട്, ഫോര്‍ക്ക ചെയര്മാന് സത്താര്‍ കായംകുളം, അലി ആലുവ, ഗഫൂര്‍ കൊയിലാണ്ടി, വൈഷാഖ് നെസ്റ്റോ എന്നിവര്‍ സംബന്ധിച്ചു. മുഖ്യാതിഥികളും കനിവ് പ്രതിനിധികളായ ഫൈസല്‍ കെ പി അഷ്റഫ് വെട്ടിച്ചിറ കരിം പറമ്പന്‍, മുജീബ് പിച്ചന്, സിദ്ദീഖ്, കെ കെ ഗഫൂര്‍, കിരണ്‍ പാലാ, നിയാസ്, പി കെ റഫീഖ് എന്നിവര്‍ ട്രോഫികള്‍ വിതരണം ചെയ്തു. ഡൊമിനിക് റിയാദ്, ഇക്തിയാറുദ്ദിന് കുണ്ടുവായില്‍ എന്നിവര്‍ മല്‍സരം നിയന്ത്രിച്ചു.