ജെ എസ് സി അക്കാദമി നീന്തല്‍ പരിശീലനം തുടങ്ങി

Update: 2019-11-04 16:31 GMT

ജിദ്ദ: ജെഎസ് സി, ഐഎസ്എം അക്കാദമി നീന്തല്‍ പരിശീലനം ആരംഭിച്ചു. ജിദ്ദയില്‍ ആദ്യമായാണ് 12 വയസ്സ് വരെയുള്ള പെണ്‍കുട്ടികളുടെ നീന്തല്‍ പരിശീലനം തുടങ്ങുന്നത്. പ്രൗഢോജ്വലമായ ചടങ്ങില്‍ നിരവധി രക്ഷിതാക്കളുടെയും പ്രമുഖ വ്യക്തിതങ്ങളുടെയും സാനിധ്യത്തില്‍ ഉദ്ഘാടനച്ചടങ്ങുകള്‍ നടന്നു. ആദ്യം പേര് രജിസ്റ്റര്‍ ചെയ്ത 25 പെണ്‍കുട്ടികള്‍ക്കാണ് സാങ്കേതികവും ശാസ്ത്രീയവുമായ പരിശീലനത്തിന് അര്‍ഹത ലഭിച്ചത്. അപേക്ഷകരുടെ ബാഹുല്യം കാരണം അക്കാദമി പെണ്‍കുട്ടികളുടെ രണ്ടാം ബാച്ച് ഉടന്‍ ആരംഭിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. പ്രസിഡന്റ് ജാഫര്‍ അഹമ്മദ്, കോ-ഓഡിനേറ്റര്‍മാരായ ഷാംഷിര്‍, ജസിം ഹാരിസ്, ബാസില്‍ ബഷീര്‍, പ്രവീണ്‍ പദ്മന്‍, രേഷ്മ ബഷീര്‍, നൗഷീര്‍, നൗഷാദ് നാലകത്ത് നേതൃത്വം നല്‍കി.



Tags:    

Similar News