ജിദ്ദ ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ സ്‌നേഹസംവാദം സംഘടിപ്പിച്ചു

ഭീകരപ്രവര്‍ത്തനങ്ങളും ചാവേര്‍ ആക്രമണങ്ങളും ഇസ്‌ലാമിന്റെ അക്കൗണ്ടില്‍ വരവ് വച്ച് സമാധാനത്തിലധിഷ്ടിതമായ ഇസ്‌ലാമിന്റെ മുഖത്തെ മലീമസമാക്കാന്‍ ശ്രമിച്ചുക്കൊണ്ടിരിക്കുന്ന വര്‍ത്തമാനകാല പശ്ചാത്തലത്തില്‍ അക്രമത്തിന്റെ മാര്‍ഗം സ്വീകരിക്കാതെ എന്താണ് യഥാര്‍ത്ഥ ഇസ്‌ലാം എന്ന് ജനങ്ങളെ പഠിപ്പിക്കുകയാണ് ഒരോ മുസ്‌ലിമും ചെയ്യേണ്ടതെന്ന് കെഎന്‍എം സെക്രട്ടറി എം അബ്ദുറഹ്മാന്‍ സലഫി അഭിപ്രായപ്പെട്ടു.

Update: 2019-05-08 02:00 GMT

ജിദ്ദ: ഭീകരപ്രവര്‍ത്തനങ്ങളും ചാവേര്‍ ആക്രമണങ്ങളും ഇസ്‌ലാമിന്റെ അക്കൗണ്ടില്‍ വരവ് വച്ച് സമാധാനത്തിലധിഷ്ടിതമായ ഇസ്‌ലാമിന്റെ മുഖത്തെ മലീമസമാക്കാന്‍ ശ്രമിച്ചുക്കൊണ്ടിരിക്കുന്ന വര്‍ത്തമാനകാല പശ്ചാത്തലത്തില്‍ അക്രമത്തിന്റെ മാര്‍ഗം സ്വീകരിക്കാതെ എന്താണ് യഥാര്‍ത്ഥ ഇസ്‌ലാം എന്ന് ജനങ്ങളെ പഠിപ്പിക്കുകയാണ് ഒരോ മുസ്‌ലിമും ചെയ്യേണ്ടതെന്ന് കെഎന്‍എം സെക്രട്ടറി എം അബ്ദുറഹ്മാന്‍ സലഫി അഭിപ്രായപ്പെട്ടു. 'ഭീകരത ഇസ്‌ലാമിന്റേതല്ല' എന്ന തലക്കെട്ടില്‍ ഷറഫിയ്യയിലെ എയര്‍ലൈന്‍സ് ഗാര്‍ഡന്‍ ഓഡിറ്റോറിയത്തില്‍ നടന്ന സ്‌നേഹസംവാദം ഉത്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭീകരവാദത്തെ ഇസ്‌ലാമിന്റെ ആലയില്‍ കെട്ടിയിടുകയും ഇസ്ലാമെന്നാല്‍ ഭീകരതയാണെന്ന് പറഞ്ഞു പഠിപ്പിക്കുക വഴി ഭീതിയുടെ ഒരു പൊതുബോധം സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണ് ഇസ്ലാമിന്റെ ശത്രുക്കള്‍. അതിനുപോല്‍ബലകമായ രചനകള്‍ നടത്തുകയും അത് പ്രചരിപ്പിക്കുകയും ചെയ്യുന്നു. സമാധാനം തന്റെ നാവിന്‍ തുമ്പില്‍ ദൈനംദിനമായി ഉരുവിട്ടു കൊണ്ടിരിക്കുന്ന ഒരു മുസ്‌ലിമിന് അക്രമത്തിന്റെ വഴി തിരഞ്ഞെടുക്കാന്‍ കഴിയില്ല എന്ന് വിഷയാവതരണത്തില്‍ ഐഎസ്എം സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം കൂടിയായ സുബൈര്‍ പീടിയേക്കല്‍ പറഞ്ഞു.

ലേണ്‍ ദി ഖുര്‍ആന്‍ ഒന്നാം പരീക്ഷാ പഠ്യപദ്ധതിയില്‍ വിജയികളായ ബല്‍ക്കീസ് ഒ പി, സബീറ പി, അബ്ദുറഹ്മാന്‍ കെ ടി എന്നിവര്‍ക്കും വിദ്യാര്‍ത്ഥിയായ അസ്‌ലമിനും സമ്മാനങ്ങള്‍ നല്‍കി. ഓണ്‍ലൈന്‍ പാഠ്യപദ്ധതിയായ തബ്തീലിന്റെ ഒഫീഷ്യല്‍ ലോഞ്ചിങ് അബ്ദുറഹ്മാന്‍ സലഫി നിര്‍വഹിച്ചു.

ഇസ്‌ലാഹി സെന്റര്‍ പ്രസിഡന്റ് അബ്ബാസ് ചെമ്പന്‍ അധ്യക്ഷത വഹിച്ചു. ഇസ്ലാഹി സെന്‍ര്‍ സെക്രട്ടറി ശിഹാബ് സലഫി, ട്രഷറര്‍ ശരീഫ് ബാവ സംസാരിച്ചു. 

Tags: