മനാമ: ഇന്ത്യക്ക് പുറത്തെ ആദ്യത്തെ കോണ്‍ഗ്രസ് യുവജന കൂട്ടായ്മ ഇന്ത്യന്‍ യൂത്ത് കള്‍ച്ചറല്‍ കോണ്‍ഗ്രസിന്റെ (ഐ.വൈ.സി.സി - ബഹ്റൈന്‍ ) പത്താമത് യൂത്ത് ഫെസ്റ്റ് ജൂണ്‍ 27 ന് ബഹ്റൈന്‍ കേരളീയ സമാജത്തില്‍ വച്ച് നടക്കുമെന്ന് ഭാരവാഹികള്‍ പത്ര സമ്മേളനത്തില്‍ അറിയിച്ചു.
2013 മാര്‍ച്ച് 15 ന് രൂപം കൊണ്ട സംഘടന ഗള്‍ഫ് മേഖലയിലും, നാട്ടിലും ജീവകാരുണ്യ, ആതുര സേവന, സാമൂഹിക, സാംസ്‌കാരിക മേഖലകളില്‍ സജീവമാണ്. ജൂണ്‍ 27 ന് നടക്കുന്ന യൂത്ത് ഫെസ്റ്റ് 2025 പരിപാടിയില്‍ കേരളത്തില്‍ നിന്നുള്ള യുവ ഗായകന്‍ ഹനാന്‍ ഷാ യുടെ സംഗീതനിശ പരിപാടിക്ക് മാറ്റുകൂട്ടും. ബഹ്റൈനിലെ പ്രമുഖ കലാകാരന്മാരുടെ കലാ പരിപാടികളും, സാംസ്‌കാരിക സദസ്സും നടക്കും. കേരളത്തില്‍ നിന്നും യൂത്ത് കോണ്‍ഗ്രസ്, കോണ്‍ഗ്രസ് നേതാക്കള്‍ പരിപാടിയില്‍ പങ്കെടുക്കും.
ഐ.വൈ.സി.സി ബഹ്റൈന്‍ ദേശീയ പ്രസിഡന്റ് ഷിബിന്‍ തോമസ്, ജനറല്‍ സെക്രട്ടറി രഞ്ജിത്ത് മാഹി, ട്രഷറര്‍ ബെന്‍സി ഗനിയുഡ്, യൂത്ത് ഫെസ്റ്റ് ജനറല്‍ കണ്‍വീനര്‍ ജിതിന്‍ പരിയാരം, സബ് കമ്മറ്റി കണ്‍വീനര്‍മാരായ ഫാസില്‍ വട്ടോളി, അന്‍സാര്‍ താഴ, മുഹമ്മദ് ജസീല്‍, നിധീഷ് ചന്ദ്രന്‍, ജയഫര്‍ വെള്ളേങ്ങര എന്നിവര്‍ വാര്‍ത്ത സമ്മേളത്തില്‍ പങ്കെടുത്തു. ദേശീയ വൈസ് പ്രസിഡന്റ് ഷംഷാദ് കാക്കൂര്‍, ആര്‍ട്‌സ് വിംഗ് കണ്‍വീനര്‍ റിച്ചി കളത്തൂരേത്ത്, മെമ്പര്‍ഷിപ്പ് കണ്‍വീനര്‍ സ്റ്റെഫി സാബു എന്നിവര്‍ നേതൃത്വം നല്‍കി.
